സറ്റയര്‍ ഗാനവുമായി ഷഹബാസ് അമന്‍; 'പീസി'ലെ ഗാനം പരീക്ഷണാത്മകം

ജോജു ജോര്‍ജ് നായകനാകുന്ന “പീസ്” ചിത്രത്തില്‍ പരീക്ഷണാത്മക ഗാനവുമായി ഷഹബാസ് അമന്‍. സറ്റയര്‍ സ്വഭാവമുള്ള “”മാമ ചായേല്‍ ഉറുമ്പ്”” എന്ന പാട്ട് ആലപിച്ചിരിക്കുകയാണ് ഷഹബാസ്. പാട്ടിന്റെ റെക്കോര്‍ഡിംഗ് പൂര്‍ത്തിയായി. ഇതുവരെ ഷഹബാസ് ആലപിച്ച പാട്ടുകളില്‍ നിന്ന് വ്യത്യസ്തമാണ് ഈ പാട്ട്.

സിനിമയുടെ സംവിധായകന്‍ കൂടിയായ സന്‍ഫീര്‍ കെ. ആണ് പാട്ടിന്റെ വരികള്‍ രചിച്ചിരിക്കുന്നത്. ജുബൈര്‍ മുഹമ്മദാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. അഞ്ച് ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തിലെ ഗാനം ഉടന്‍ പുറത്തിറങ്ങും. ചിത്രീകരണം പൂര്‍ത്തിയായ പീസ് റിലീസിന് ഒരുങ്ങുകയാണ്.

അനില്‍ നെടുമങ്ങാട്, ശാലു റഹിം, രമ്യാ നമ്പീശന്‍, ആശാ ശരത്, സിദ്ധിഖ്, അതിഥി രവി, മാമുക്കോയ, വിജിലേഷ്, അര്‍ജുന്‍ സിങ്, പൗളി വത്സന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകന്‍ സന്‍ഫീര്‍ തന്നെയാണ് ചിത്രത്തിന്റെ കഥ. സഫര്‍ സനല്‍ തിരക്കഥ, സംഭാഷണം ഒരുക്കുന്നു. ഷമീര്‍ ജിബ്രാന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

സംഗീത സംവിധാനം: ജുബൈര്‍ മുഹമ്മദ്, ഗാനരചന: വിനായക് ശശികുമാര്‍, അന്‍വര്‍ അലി, സന്‍ഫീര്‍, ആലാപനം: വിനീത് ശ്രീനിവാസന്‍, ഷഹബാസ് അമന്‍, ചിത്രസംയോജനം: നൗഫല്‍ അബ്ദുള്ള, പ്രൊജക്ട് ഡിസൈനര്‍: ബാദുഷ എന്‍.എം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രതാപന്‍ കല്ലിയൂര്‍, ആര്‍ട്ട്: ശ്രീജിത്ത് ഓടക്കാലി, സ്‌ക്രിപ്റ്റ് അസിസ്റ്റന്റ്: അനന്തകൃഷ്ണന്‍.

വസ്ത്രാലങ്കാരം: ജിഷാദ് ഷംസുദ്ദീന്‍, മേയ്ക്കപ്പ്: ഷാജി പുല്‍പ്പള്ളി, ഫിനാന്‍സ് കണ്‍ട്രോളര്‍: അഹ്നിസ്, രാജശേഖരന്‍, സ്റ്റില്‍സ് ജിതിന്‍ മധു, സൗണ്ട് ഡിസൈന്‍: അജയന്‍ അദത്ത്, അസോസിയേറ്റ് ക്യാമറ: ഉണ്ണി പാലോട്, കളറിസ്റ്റ്: ശ്രീക്ക് വാര്യര്‍, സ്റ്റോറി ബോര്‍ഡ്: ഹരീഷ് വള്ളത്ത്, ഡിസൈന്‍സ്: അമല്‍ ജോസ്, പി.ആര്‍.ഓ: മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഹെയിന്‍സ്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ