'ആ നായ കുരച്ചത് എനിക്ക് വേണ്ടിയോ അതോ ഗന്ധര്‍വ്വന് വേണ്ടിയോ'; ശാലിന്‍ സോയയുടെ കുറിപ്പ്

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും മലയാളി പ്രേക്ഷകര്‍ ഹൃദത്തില്‍ സൂക്ഷിക്കുന്ന ഒരു ചിത്രമാണ് ഞാന്‍ ഗന്ധര്‍വ്വന്‍. പത്മാരാജന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം ഒരു യുവതിയും ദൈവത്തിന്റെ ശാപമേറ്റ് ഭൂമിയില്‍ വന്ന ഗന്ധര്‍വ്വനും തമ്മിലുള്ള പ്രണയവും വേര്‍പിരിയലുമാണ് പ്രമേയമാക്കിയത്. ഗന്ധര്‍വ്വനായി നിതീഷ് ഭരദ്വാജും പ്രണയിനിയായ സുവര്‍ണ്ണയുമായിരുന്നു ചിത്രത്തില്‍ വേഷമിട്ടത്.

ഞാന്‍ ഗന്ധര്‍വ്വനിലെ ഗന്ധര്‍വ്വന് ഇന്നത്തെ തലമുറയിലും നിരവധി ആരാധികമാരുണ്ടെന്ന് വെളിപ്പെടുത്തുന്നതാണ് നടി ശാലിന്‍ സോയയുടെ കുറിപ്പ്. ഞാന്‍ ഗന്ധര്‍വ്വന്‍ ചിത്രീകരിച്ച വീടിന് മുന്നില്‍ നിന്നുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് ശാലിന്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടിയിരിക്കുകയാണ്.

https://www.instagram.com/p/B1ilSEvhhf-/?utm_source=ig_web_copy_link

“ഷൂട്ടിങ്ങിന് പോകുമ്പോള്‍ മിക്ക ദിവസവും ഞാന്‍ ഈ വീടിനു മുന്നിലൂടെ കടന്നു പോകാറുണ്ട്. വളരെ പരിചയം തോന്നി. എന്നാല്‍ എങ്ങനെ എന്ന് മാത്രം അറിയില്ല . സുഹൃത്തുക്കളുടെ വീടാണോ എന്നൊക്കെ ആലോചിച്ചു. അപ്പോളാണ് ഒരു സുഹൃത്ത് പറഞ്ഞത്, ഇത് ഞാന്‍ ഗന്ധര്‍വ്വന്‍ ഷൂട്ട് ചെയ്ത വീടാണ്. പെട്ടെന്ന് തന്നെ കാര്‍ നിര്‍ത്തി ഗേറ്റ് തുറന്ന് അകത്തേക്ക് കയറി. ചിത്രവും പകര്‍ത്തി. ഒരു നായ കുരച്ചുകൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു.. അത് എനിക്ക് വേണ്ടിയായിരുന്നു ഗന്ധര്‍വന് വേണ്ടിയായിരുന്നോ എനിക്ക് അറിയില്ല.” ശാലിന്‍ കുറിച്ചു.

Latest Stories

ഞാന്‍ വെറും പൊട്ടന്‍, എനിക്ക് ഇത്രേം വാല്യു മതി, നീ തരാന്‍ നില്‍ക്കണ്ട; കണ്ടതില്‍ കൗശലക്കാരനും കള്ളനും ആയ വ്യക്തി; നിഷാദ് കോയയ്‌ക്കെതിരെ 'ഗില്ലാപ്പി'

ഇന്ത്യയുടെ ലോകകപ്പ് ജേഴ്സി: കാവിയിൽ കലിതുള്ളി ആരാധകർ, ഇനി മുതൽ നമ്മൾ മെൻ ഇൻ ബ്ലൂ അല്ല മെൻ ഇൻ കാവി

ഐപിഎല്‍ 2024: 'എന്റെ ബോളിംഗ് കൊള്ളാം'; സ്വയം പ്രശംസയുമായി ഹാര്‍ദ്ദിക് പാണ്ഡ്യ

സിവി ആനന്ദബോസിനെതിരായ ലൈംഗിക പീഡനക്കേസ്; ഗവര്‍ണര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നു; ഗുരുതര ആരോപണവുമായി പരാതിക്കാരി

കഞ്ചിക്കോട് ട്രെയിനിടിച്ച് ആന ചെരിഞ്ഞ സംഭവം; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ

സാഹചര്യം അനുസരിച്ച് കളിക്കാൻ അവനറിയില്ല, ടീമിന് ഒരു ആവശ്യവും ഇല്ലാത്തപ്പോൾ വമ്പൻ ഷോട്ടുകൾ കളിക്കും; സൂപ്പർ താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

സേനാപതിയെ പിന്നിലാക്കി ടർബോ ജോസ്; ഐഎംഡിബിയിൽ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യൻ മൂവീസിൽ 'ടർബോ' രണ്ടാം സ്ഥാനത്ത്!

വ്യാജ ആനിമേറ്റഡ് വീഡിയോ പ്രചരിപ്പിച്ചു; ദേശീയ അധ്യക്ഷന്‍ ജെപി നദ്ദക്കെതിരെ കേസെടുത്ത് കര്‍ണാടക പൊലീസ്; ബിജെപിക്ക് തിരിച്ചടി

രണ്ട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ ഫിവര്‍; പത്ത് പേര്‍ ചികിത്സയില്‍; മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരില്ല

ആ ഇന്ത്യൻ താരം മനുഷ്യനല്ല അന്യഗ്രഹജീവിയാണ്, ഡിഎൻഎ ടെസ്റ്റ് അത്യാവശ്യം; വെയ്ൻ പാർനെൽ പറയുന്നത് ഇങ്ങനെ