ശ്രീനി അങ്കിളും അച്ഛനും ഹോം വര്‍ക്ക് തുടരുകയാണ്..; അടുത്ത ഹിറ്റ് പടം ലോഡിംഗ്, പോസ്റ്റുമായി അനൂപ് സത്യന്‍

ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് കോമ്പോ വീണ്ടും വരുന്നുവെന്ന സൂചന നല്‍കി സത്യന്‍ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അനൂപ് സത്യന്‍. അച്ഛനും ശ്രീനി അങ്കിളും ഇപ്പോഴും അവരുടെ ഹോംവര്‍ക്ക് തുടര്‍ന്നു കൊണ്ടിരിക്കുകയാണ് എന്ന കുറിപ്പോടെ അനൂപ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

ശ്രീനിവാസന്റെ കൊച്ചിയിലെ വീട്ടിലെത്തിയായിരുന്നു സത്യനും മകന്‍ അനൂപും കൂടിക്കാഴ്ച നടത്തിയത്. ശ്രീനിവാസനൊപ്പമുള്ള സംഭാഷണത്തിന്റെ ചില ഭാഗങ്ങളും അനൂപ് തന്റെ പോസ്റ്റിനൊപ്പം കുറിച്ചിട്ടുണ്ട്. ”ശ്രീനി അങ്കിള്‍: ഞാന്‍ ഇപ്പോള്‍ ടാഗോറിന്റെ ചെറുകഥകള്‍ വായിക്കുകയാണ്. ഞാന്‍: കൊള്ളാം. അങ്കിള്‍ എന്തെങ്കിലും പ്രചോദനം തേടുകയാണോ?”

”ശ്രീനി അങ്കിള്‍: അങ്ങനെയല്ല. ഇത് ഒരു ഗൃഹപാഠം പോലെയാണ്. ‘സത്യജിത് റേ’ എങ്ങനെയാണ് ഈ കഥകളില്‍ ചിലത് മനോഹരമായ സിനിമകളിലേക്ക് സ്വീകരിച്ചത് എന്നറിയുന്നതിനാണ് ഈ വായന” എന്നാണ് അനൂപ് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.

തന്റെ ആരോഗ്യം വീണ്ടെടുത്ത് സിനിമകളില്‍ സജീവമാകുകയാണ് ശ്രീനിവാസന്‍ ഇപ്പോള്‍. വൈകാതെ തന്നെ തിരക്കഥ, സംവിധാന മേഖലയില്‍ ശ്രീനിവാസന്‍ സജീവമാകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകരും. ‘കുറുക്കന്‍’ ആണ് ശ്രീനിവസന്റെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം.

അതേസമയം, 1986ല്‍ പുറത്തിറങ്ങിയ ‘ടി.പി. ബാലഗോപാലന്‍ എംഎ’ എന്ന സിനിമയിലൂടെയാണ് സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ഒന്നിക്കുന്നത്. 2018ല്‍ എത്തിയ ‘ഞാന്‍ പ്രകാശന്‍’ ആണ് ശ്രീനിവാസനും സത്യന്‍ അന്തിക്കാടും ഒന്നിച്ച അവസാന ചിത്രം. സത്യന്‍ അന്തിക്കാടിന്റെതായി ഒടുവില്‍ തിയേറ്ററിലെത്തിയ ‘മകള്‍’ സിനിമയില്‍ കാമിയോ റോളില്‍ ശ്രീനിവാസന്‍ എത്തിയിരുന്നു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ