നാഗചൈതന്യയ്ക്ക് വേണ്ടി പണം പാഴാക്കി കളഞ്ഞു, കുറച്ചധികം ചിലവായിട്ടുണ്ട്..; വൈറലായി സാമന്തയുടെ വെളിപ്പെടുത്തല്‍

മുന്‍ഭര്‍ത്താവായ നാഗചൈതന്യയ്ക്ക് വേണ്ടി പാഴാക്കി കളഞ്ഞ പണത്തെ കുറിച്ച് പറഞ്ഞ് നടി സാമന്ത. നാഗചൈതന്യയുടെയും സാമന്തയുടെയും പ്രണയവും വിവാഹവും വിവാഹമോചനവുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. നടി ശോഭിത ധൂലിപാലയെ വിവാഹം ചെയ്യാന്‍ ഒരുങ്ങുകയാണ് നാഗചൈതന്യ ഇപ്പോള്‍. ഇതിനിടെയാണ് സാമന്ത നാഗചൈതന്യയ്ക്കായി ചിലവിട്ട പണത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.

‘സിറ്റാഡല്‍: ഹണി ബണ്ണി’ സീരിസിന്റെ പ്രമോഷനിടെ നടന്‍ വരുണ്‍ ധവാനുമായി താരം റാപ്പിഡ് ഫയറിനിടെ ആയിരുന്നു സാമന്തയുടെ തുറന്നു പറച്ചില്‍. ഒരു ഉപയോഗവുമില്ലാത്ത കാര്യത്തിനായി പണം പാഴാക്കി കളഞ്ഞത് എന്തിന് വേണ്ടിയായിരുന്നു എന്നായിരുന്നു ചോദ്യം. തന്റെ മുന്‍ ഭര്‍ത്താവിന് ചെലവേറിയ സമ്മാനങ്ങള്‍ വാങ്ങിയത് എന്നാണ് സാമന്ത മറുപടി പറഞ്ഞത്.

എത്ര പണമാണ് ചിലവാക്കിയത് എന്നാണ് ഇത് കേട്ട് ചിരിയോടെ വരുണ്‍ ചോദിച്ചത്. കുറച്ചധികം ചിലവാക്കി എന്നായിരുന്നു താരത്തിന്റെ മറുപടി. ഈ വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. വിവാഹത്തിന് ശേഷം സാമന്ത നാഗചൈതന്യയ്ക്ക് ആഡംബര ബൈക്ക് സമ്മാനിച്ചിരുന്നു.

അവര്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പൈസയാണ് പാഴായി പോയത് എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. അതേസമയം, വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷം 2017ലാണ് സാമന്തയും ചൈതന്യയും വിവാഹിതരാവുന്നത്. 2021ലാണ് ഇരുവരും വേര്‍പിരിഞ്ഞത്. ഈ ഡിസംബറിലാണ് ശോഭിതയും ചൈതന്യയും വിവാഹിതരാകാന്‍ പോകുന്നത്.

Latest Stories

ഓസ്‌ട്രേലിയയുമായുള്ള തോൽവിക്ക് ശേഷം ഗംഭീർ നടത്തിയ തന്ത്രപരമായ മാറ്റം; ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മാസ്മരിക പ്രകടനത്തിന് പിന്നിലെ രഹസ്യം

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം