നിങ്ങള്‍ തൊണ്ടയിടറി പറഞ്ഞത് രാവണപ്രഭുക്കള്‍ക്ക് വഴങ്ങില്ല; ബിനീഷിന് പിന്തുണ അറിയിച്ച് സജിത മഠത്തില്‍

പൊതുവേദിയില്‍ സംവിധായകനില്‍ നിന്ന് അപമാനം നേരിടേണ്ടി വന്ന നടന്‍ ബിനീഷ് ബാസ്റ്റിന് പിന്തുണയുമായി സജിത മഠത്തില്‍. ഇറങ്ങിപ്പോയവര്‍ ഇറങ്ങിപ്പോകേണ്ടവര്‍ തന്നെയാണെന്നും, മനക്കരുത്തുമായി ബിനീഷ് സ്റ്റേജിലേക്ക് നടന്ന ആ നടത്തം ഇവരുടെയൊന്നും സ്വപ്നത്തില്‍ പോലും സാദ്ധ്യമല്ലെന്നും സജിത മഠത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

കോളജ് ഡേയില്‍ നടന്‍ ബിനീഷ് ബാസ്റ്റിനെയാണ് മുഖ്യാതിഥിയായി സംഘാടകര്‍ തീരുമാനിച്ചിരുന്നത്. മാഗസിന്‍ റിലീസിന് സംവിധായകന്‍ അനില്‍ രാധാകൃഷ്ണനെയും. എന്നാല്‍ ബിനീഷ് ബാസ്റ്റിന്‍ വരുന്ന വേദിയില്‍ താന്‍ പങ്കെടുക്കില്ലെന്ന് അനില്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കിയതോടെ സംഘാടകര്‍ വെട്ടിലായി. അനില്‍ രാധാകൃഷ്ണന്‍ മേനോന്റെ മാഗസിന്‍ റിലീസ് ചടങ്ങ് പൂര്‍ത്തിയായി അദ്ദേഹം തിരിച്ചു പോയതിന് ശേഷം ബിനീഷിനോട് എത്തിയാല്‍ മതിയെന്ന് സംഘാടകര്‍ പറഞ്ഞെങ്കിലും അദ്ദേഹം അത് വക വെച്ചില്ല. സംഘാടകരുടെ എതിര്‍പ്പ് വകവെയ്ക്കാതെ വേദിയിലെത്തിയ ബിനീഷ് സ്റ്റേജിലെ തറയില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ബിനീഷ് ബാസ്റ്റിന് വന്‍ പിന്തുണയാണ് ലഭിച്ചത്.

സ്റ്റേജില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച ബിനീഷ് ബാസ്റ്റിന്‍ സദസിനോട് സംസാരിക്കുകയും ചെയ്തു. താന്‍ എഴുതി കൊണ്ടുവന്നത് വായിക്കുകയും ചെയ്തു. വിഷമം കൊണ്ട് ചിലപ്പോഴൊക്കെ തൊണ്ട ചെറുതായി ഇടറിയെങ്കിലും പറയാനുള്ളത് പറഞ്ഞിട്ട് തന്നെയായിരുന്നു ബിനീഷ് ബാസ്റ്റിന്‍ വേദി വിട്ടിറങ്ങിയത്.

https://www.facebook.com/sajitha.madathil/posts/10156814459651089

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു