അയാള്‍ ലൈംഗിക അവയവം കാണിച്ച് എന്നോട് സ്പര്‍ശിക്കാൻ ആവശ്യപ്പെട്ടു: സാജിദ് ഖാനെ തുറുങ്കിൽ അടയ്ക്കണമെന്ന് നടി

സാജിദ് ഖാനെ ജയിലിലടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് നടിയും മോഡലുമായ ഷെര്‍ലിന്‍ ചോപ്ര, ”ആരും നിയമത്തിന് അതീതരല്ലെന്നും നിര്‍മാതാവിനെതിരെ മീടു ആരോപണമുയര്‍ത്തിയ നടിമാരിലൊരാള്‍ കൂടിയായ ഷെര്‍ലിന്‍ പറഞ്ഞു. 2018-ല്‍ സാജിദ് ഖാനെതിരെ മീടു ആരോപണങ്ങളുയര്‍ന്നത്. വിനോദ വ്യവസായത്തില്‍ നിന്നുള്ള ഒമ്പത് സ്ത്രീകള്‍ ് തങ്ങളെ ലൈംഗികമായി ഉപദ്രവിച്ചതായി ആരോപിച്ചിരുന്നു. ഷെര്‍ലിനോടൊപ്പം സലോണി ചോപ്ര, അഹാന കുമ്ര, മന്ദാന കരിമി തുടങ്ങിയവരാണ് അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിച്ചത്.

മുംബൈയിലെ ജുഹു പോലീസ് സ്റ്റേഷനില്‍ സിനിമാ നിര്‍മ്മാതാവിനെതിരെ പോലീസ് പരാതി നല്‍കിയ ഷെര്‍ലിന്‍ ചോപ്ര, മുഴുവന്‍ വിവാദങ്ങളെക്കുറിച്ചും താന്‍ മുന്നോട്ട് വരാന്‍ വര്‍ഷങ്ങള്‍ എടുത്തതിന്റെ കാരണത്തെക്കുറിച്ചും ANI യോട് സംസാരിച്ചു. സാജിദ് ഖാനെതിരെ ലൈംഗിക ചൂഷണത്തിനും ക്രിമിനല്‍ ബലപ്രയോഗത്തിനും ക്രിമിനല്‍ ഭീഷണിപ്പെടുത്തിയതിനും ഞാന്‍ അടുത്തിടെ ജുഹു പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ സംഭവം എപ്പോള്‍ സംഭവിച്ചു എന്നായിരുന്നു ആദ്യം പോലീസ് എന്നോട് ചോദിച്ചത്, 2005 ലാണ് ഇത് സംഭവിച്ചതെന്ന് ഞാന്‍ മറുപടി നല്‍കി.

കൂടാതെ, അവരെ സമീപിക്കാന്‍ എനിക്ക് ഇത്രയധികം സമയമെടുത്തത് എന്തുകൊണ്ടാണെന്ന് അവര്‍ എന്നോട് ചോദിച്ചപ്പോള്‍, ഞാന്‍ പറഞ്ഞു. സാജിദ് ഖാനെപ്പോലൊരു പ്രമുഖനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കാന്‍ ധൈര്യമില്ലെന്നും പറഞ്ഞു.

മറ്റ് സ്ത്രീകള്‍ ‘മാധ്യമങ്ങള്‍ക്ക് മുന്നില്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കാന്‍ നിര്‍ഭയമായി വെളിയില്‍ ഇറങ്ങിയപ്പോള്‍’ തനിക്കും തുറന്നുപറയാനുള്ള ധൈര്യം ലഭിച്ചതായി താരം പങ്കുവെച്ചു

കുറ്റാരോപിതനായ സാജിദ് ഖാന്‍ ആ സ്ത്രീകളോട് എങ്ങനെ അനുചിതമായി പെരുമാറി എന്നറിയാന്‍ ആര്‍ക്കും ആ മാധ്യമ അഭിമുഖങ്ങള്‍ വായിക്കാം അല്ലെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ പോകാം. നിങ്ങള്‍ ഒരു ദിവസം എത്ര തവണ സെക്സില്‍ ഏര്‍പ്പെടുന്നു, എത്ര കാമുകന്മാരുണ്ട് എന്നിങ്ങനെ ചിലരോട് ചോദിച്ചു,

അയാള്‍ തന്റെ ജനനേന്ദ്രിയം എന്നെ കാണിച്ചു സ്പര്‍ശിക്കാന്‍ ആവശ്യപ്പെട്ടു. അന്ന് ധൈര്യം ഇല്ലായിരുന്നു പക്ഷെ ഇന്നുണ്ട്. ഇന്ന്, അത് സാജിദ് ഖാനോ രാജ് കുന്ദ്രയോ ആകട്ടെ, അവര്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍, അവര്‍ക്കെതിരെ എനിക്ക് ശബ്ദമുയര്‍ത്താന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നു, ”ഷെര്‍ലിന്‍ പങ്കുവെച്ചു.

കൂടാതെ, സാജിദിനെതിരായ തന്റെ അവകാശവാദങ്ങളെക്കുറിച്ചുള്ള തെളിവുകളെക്കുറിച്ചും അവര്‍ പറഞ്ഞു, ”ഒരു സംവിധായകനുമായോ നിര്‍മ്മാതാവുമായോ ഒരു പ്രൊഫഷണല്‍ മീറ്റിംഗില്‍ ഞാന്‍ ഒളി ക്യാമറ കൈവശം വയ്ക്കാത്തതിനാല്‍ അയാള്‍ക്കെതിരെ ഒരു തെളിവും തന്റെ പക്കലില്ലായിരുന്നു.’

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക