'സാഹോ'യ്ക്ക് മുന്നേ ആരാധകരെ ആവേശത്തിലാക്കാന്‍ 'സാഹോ ദ ഗെയിം'

പ്രഭാസിന്റെ “സാഹോ”യ്ക്കായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് മറ്റൊരു സാഹോ സമ്മാനിച്ച് താരം. “സാഹോ ദ ഗെയി”മിന്റെ ട്രെയിലറാണ് പ്രഭാസ് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. സോഷ്യല്‍ മീഡയയില്‍ വൈറലാവുകയാണ് ഈ ട്രെയിലര്‍. ചിത്രത്തിലെ പ്രഭാസിന്റെ ക്യാരക്ടര്‍ ശത്രുക്കളെ കണ്ടെത്തി കൊല്ലുന്നതായാണ് ഗെയിം.

മുന്നോട്ട് പോകുന്ന വഴിയില്‍ തടസമായി എത്തുന്നവരെയൊക്കെ കൊന്ന് മുന്നേറിയാണ് ഗെയിം മുന്നോട്ട് പോവുന്നത്. “ഡാര്‍ലിംഗ്‌സ്, സാഹോ ദ ഗെയിം ട്രെയ്‌ലര്‍ അവതരിപ്പിക്കുന്നു, ജെറ്റ് പാക്ക് ധരിച്ച് ഗെയിം കളിക്കാന്‍ നിങ്ങള്‍ റെഡിയാണോ?, കാത്തിരിക്കൂ” എന്നാണ് ഗെയിമിന്റെ ട്രെയ്‌ലര്‍ പുറത്ത് വിട്ട് താരം കുറിച്ചിരിക്കുന്നത്.

https://www.instagram.com/tv/B1GCiR_Hf6H/

യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന സാഹോ സുജീത്ത് ആണ് സംവിധാനം ചെയ്യുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ മൂന്ന് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. ശ്രദ്ധാ കപൂറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഓഗസ്റ്റ് 30ന് ചിത്രം തീയേറ്ററുകളിലെത്തും.

Latest Stories

എടാ മോനെ, രംഗണ്ണനെയും പിള്ളേരെയും ഏറ്റെടുത്ത് മൃണാള്‍ ഠാക്കൂറും; ചര്‍ച്ചയായി ഇന്‍സ്റ്റ പോസ്റ്റ്

വെറും ആറായിരം രൂപ മതി; വിസ വേണ്ട; കോഴിക്കോട്ട് നിന്നും മലേഷ്യക്ക് പറക്കാം; വമ്പന്‍ പ്രഖ്യാപനവുമായി എയര്‍ ഏഷ്യ; വിനോദ സഞ്ചാരികള്‍ക്ക് സന്തോഷ വാര്‍ത്ത

'അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം സൂക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്'; ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി കേരളാ പൊലീസ്

പാര്‍വതിയെ നായികയാക്കി ചെയ്യാനിരുന്ന സിനിമാണ് 'മെക് റാണി', ക്വീനിന്റെ ട്രെയിലര്‍ കണ്ടതോടെയാണ് ഉപേക്ഷിച്ചത്.. മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല: തിരക്കഥാകൃത്ത്

ആരുണ്ടെങ്കിലും ഇല്ലെങ്കിലും ആ നാലിൽ ഒന്ന് ഞങ്ങൾ ആയിരിക്കും, ഇത് കോൺഫിഡൻസ് അല്ല അഹങ്കാരമാണ്: പാറ്റ് കമ്മിൻസ്

പൊലീസുമായി ഏറ്റുമുട്ടലിനൊരുങ്ങി ഗവര്‍ണര്‍; പീഡന പരാതിയില്‍ അന്വേഷണവുമായി സഹകരിക്കണ്ട; ജീവനക്കാര്‍ക്ക് കത്ത് നല്‍കി സിവി ആനന്ദബോസ്

ധോണിക്ക് പകരം അവരെ ടീമിലെടുക്കുക, മുൻ നായകൻ ചെന്നൈയെ ചതിക്കുകയാണ് ചെയ്യുന്നത്; വമ്പൻ വിമർശനവുമായി ഹർഭജൻ സിംഗ്

അമേഠിയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിൽ ആക്രമണം; വാഹനങ്ങൾ അടിച്ചു തകർത്തു, പിന്നിൽ ബിജെപിയെന്ന് ആരോപണം

അയാൾ മെന്റർ ആയാൽ വെസ്റ്റ് ഇൻഡീസ് ഇത്തവണ കിരീടം നേടും, ഇന്ത്യൻ താരത്തെ തലപ്പത്തേക്ക് എത്തിക്കാൻ അഭ്യർത്ഥിച്ച് വരുൺ ആരോൺ

പാലക്കാട് ആസിഡ് ആക്രമണം; സ്ത്രീക്ക് നേരെ ആക്രമണം നടത്തിയത് മുൻ ഭർത്താവ്