സൈക്കോളജിക്കല്‍ ത്രില്ലറുമായി രൂപേഷ് പീതാംബരന്‍; 'റഷ്യ'യുടെ ടീസര്‍ പുറത്ത്

നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്‍ നായകനാകുന്ന “റഷ്യ” സിനിമയുടെ ടീസര്‍ പുറത്ത്. സൈക്കോളജിക്കല്‍ ത്രില്ലര്‍ ആയെത്തുന്ന ചിത്രത്തിന്റെ നിഗൂഢതയുണര്‍ത്തുന്ന ടീസറാണ് പുറത്തു വന്നിരിക്കുന്നത്. നവാഗതനായ നിധിന്‍ തോമസ് കുരിശിങ്കല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം റഷ്യയില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്.

കൊച്ചി, തൃശൂര്‍, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളിലാണ് റഷ്യ ചിത്രീകരിച്ചത്. “ഉറങ്ങാനാവാത്ത 15 ദിനങ്ങള്‍” എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം ഉറക്കം നഷ്ടപ്പെട്ട് പോകുന്ന മനുഷ്യരുടെ ആന്തരികസംഘര്‍ഷമാണ് പറയുക. കൂടെ അതിന്റെ ശാസ്ത്രീയവശങ്ങളും ചിത്രം ചൂണ്ടിക്കാട്ടുന്നുണ്ട്.

ലോകത്ത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നീണ്ടുപോകുന്ന ഒരു ഗൗരവമേറിയ കാര്യം കൂടിയാണ് മനുഷ്യരുടെ ഉറക്കം നഷ്ടപ്പെടല്‍. അതിലേക്കുള്ള ഒരു ബോധവത്കരണം കൂടിയാണ് റഷ്യയെന്ന് സംവിധായകന്‍ നിധിന്‍ തോമസ് കുരിശിങ്കല്‍ വ്യക്തമാക്കി. മലയാളസിനിമ ചരിത്രത്തില്‍ ഇതുവരെ ആവിഷ്‌കരിക്കാത്ത പ്രമേയമാണ് ചിത്രത്തിന്റേത്.

ഗോപിക അനില്‍, ആര്യ മണികണ്ഠന്‍, മെഹറലി പൊയ്‌ലുങ്ങല്‍ ഇസ്മയില്‍, കോറിയോഗ്രാഫര്‍ ശ്രീജിത്ത്, മോഡലായ അരുണ്‍ സണ്ണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഒ.ടി.ടി പ്ലാറ്റ്‌ഫോമിലാണ് ചിത്രം റിലീസ് ചെയ്യാനൊരുങ്ങുന്നത്.

കുലു മിന ഫിലിംസിന്റെ ബാനറില്‍ മെഹറലി പൊയ്‌ലുങ്ങള്‍ ഇസ്മയില്‍, റോംസണ്‍ തോമസ് കുരിശിങ്കല്‍ എന്നിവര്‍ ചേര്‍ന്നാണ് റഷ്യ നിര്‍മ്മിക്കുന്നത്. മിജോ ജോസഫ്, ഡാലി നിധിന്‍, സിജോ തോമസ്, ഫെറിക് ഫ്രാന്‍സിസ് പെട്രോപില്‍, ടിന്റോ തോമസ് തളിയത്ത് എന്നിവരും നിര്‍മ്മാണ സഹായികളാണ്.

Latest Stories

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്