'പൂജ ഹെഗ്‌ഡെ ലൊക്കേഷനില്‍ എത്തുന്നത് 12 പേരുമായി, നിര്‍മ്മാതാക്കളെ ബുദ്ധിമുട്ടിക്കുകയാണ്'; കടുത്ത ആരോപണങ്ങളുമായി താരം

നടി പൂജ ഹെഗ്‌ഡെ അനാവശ്യമായി പ്രൊഡക്ഷന്‍ ചെലവ് കൂട്ടുന്ന നടിയാണെന്ന് നടിയും എംഎല്‍എയുമായ റോജയുടെ ഭര്‍ത്താവ് ആര്‍.കെ ശെല്‍വമണി. കരിയറിന്റെ ആദ്യ കാലങ്ങളില്‍ നടി ഇങ്ങനെയായിരുന്നില്ല, ഇപ്പോള്‍ അധിക ചെലവ് ഉണ്ടാക്കുകയാണ് എന്ന് ശെല്‍വമണി പറയുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

തെന്നിന്ത്യയില്‍ തുടര്‍ച്ചയായ വിജയ ചിത്രങ്ങളിലൂടെ താരമൂല്യം കൂടിയ നായികയാണ് പൂജ ഹെഗ്‌ഡെ. അല്ലു അര്‍ജുന്‍ ചിത്രം അല വൈകുണ്ഠപുരംലോ താരത്തിന്റെ കരിയറിലെ വഴിത്തിരിവായി മാറിയിരുന്നു. കരിയറിന്റെ തുടക്കകാലത്ത് പൂജ ഹെഗ്‌ഡെ ഇങ്ങനെയായിരുന്നില്ല. ലൊക്കേഷനില്‍ സഹായത്തിനായി അന്ന് ഒരാളെ മാത്രം കൂടെ കൂട്ടിയാണ് പൂജ വന്നിരുന്നത്.

എന്നാല്‍ സ്റ്റാര്‍ഡം ലഭിച്ച ശേഷം നിര്‍മ്മാതാക്കള്‍ക്ക് പൂജ അധിക ചെലവ് ഉണ്ടാക്കുകയാണ്. 12 പേരുമായാണ് നിലവില്‍ പൂജ സിനിമാ ചിത്രീകരണത്തിനായി എത്തുന്നത്. എന്തിനാണ് 12 പേരെ കൂടെ കൂട്ടേണ്ട ആവശ്യം? ഇത് പ്രൊഡക്ഷന്‍ ചെലവ് കൂട്ടുകയും നിര്‍മ്മാതാക്കളെ ബാധിക്കുകയും ചെയ്യുന്നു എന്നും ശെല്‍വമണി ആരോപിച്ചു.

അതേസമയം, വിജയ്ക്കൊപ്പമുളള ബീസ്റ്റ് എന്ന ചിത്രത്തിലാണ് പൂജ ഇപ്പോള്‍ അഭിനയിക്കുന്നത്. ഹൃത്വിക് റോഷന്‍ ചിത്രം മോഹന്‍ജദാരോ, അല്ലു അര്‍ജുന്‍ ചിത്രം ദുവ്വഡ ജഗന്നാഥന്‍ എന്നീ ചിത്രങ്ങളിലൂടെയാണ് പൂജ ശ്രദ്ധിക്കപ്പെടുന്നത്. പ്രഭാസിന്റെ രാധേ ശ്യം, അഖില്‍ അക്കിനേനി ചിത്രം മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍, ചിരഞ്ജീവിയുടെ ആചാര്യ എന്നിവയാണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങള്‍.

Latest Stories

എതിർ ടീം ആണെങ്കിലും അയാളുടെ ഉപദേശം എന്നെ സഹായിച്ചു, അദ്ദേഹം പറഞ്ഞത് പോലെയാണ് ഞാൻ കളിച്ചത്: വെങ്കിടേഷ് അയ്യർ

'പ്രചാരണത്തിന് പണമില്ല'; മത്സരത്തില്‍ നിന്ന് പിന്മാറി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

രാഹുല്‍ ഗാന്ധി അമേഠി ഒഴിഞ്ഞ് റായ്ബറേലിയിലേക്ക് പോയത് എനിക്കുള്ള വലിയ അംഗീകാരം; ജയറാം രമേശിന് മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ഓണ്‍ലൈനായി വോട്ട് ചെയ്തൂടെ..; ജ്യോതികയുടെ പരാമര്‍ശം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ, ട്രോള്‍പൂരം

രാഹുലിന്റെ ചാട്ടവും പ്രിയങ്കയുടെ പിന്മാറ്റവും മോദിയുടെ അയ്യോടാ ഭാവവും!

ടി20 ലോകകപ്പ് 2024: ഇത് കരിയറിന്‍റെ തുടക്കം മാത്രം, ഇനിയേറെ അവസരങ്ങള്‍ വരാനിരിക്കുന്നു; ഇന്ച്യന്ർ യുവതാരത്തെ ആശ്വസിപ്പിച്ച് ഗാംഗുലി

താനൂര്‍ കസ്റ്റഡി മരണം; നാല് പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ

ഈ സൈക്കിളിൽ കാൽ നിലത്തു ചവിട്ടാതെ 10 മീറ്റർ ഓടിക്കാമോ? 10,000 നേടാം!

ഇതിഹാസങ്ങള്‍ ഒറ്റ ഫ്രെയ്മില്‍, ഷൂട്ടിംഗ് ആരംഭിച്ചു; വരാനിരിക്കുന്നത് ഗംഭീര പടം

വേതാളം പോലെ കൂടെ തുടരുന്ന ശാപം..., മാർക്ക് ബൗച്ചറും ഹാർദിക്കും ചേർന്ന് മുംബൈയെ കഴുത്ത് ഞെരിച്ച് കൊന്നത് ഇങ്ങനെ