വീണ്ടും അപകടം, 'കാന്താര' സെറ്റില്‍ ബോട്ട് മുങ്ങി; ഋഷഭ് ഷെട്ടിയും 30 പേരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

‘കാന്താര ചാപ്റ്റര്‍ 1’ന്റെ സെറ്റില്‍ വീണ്ടും അപകടം. ചിത്രത്തിന്റെ സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടിയും 30 പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. ബോട്ട് മുങ്ങിയാണ് അപകടം നടന്നത്. ശിവമോഗ ജില്ലയിലെ മസ്തി കട്ടെ മേഖലയിലെ മണി റിസര്‍വോയറിലെ ചിത്രീകരണത്തിനിടെയാണ് അപകടം സംഭവിച്ചത്.

റിസര്‍വോയറിന്റെ ആഴം കുറഞ്ഞ മേഖലയായ മെലിന കൊപ്പ എന്നറിയപ്പെടുന്ന സ്ഥലത്ത് വച്ച് അപകടം നടന്നതിനാല്‍ വലിയ ദുരന്തം ഒഴിവാക്കാനായി. ചിത്രീകരണത്തിന് ഉപയോഗിച്ച ക്യാമറകളും മറ്റ് വസ്തുക്കളും നഷ്ടമായി. എല്ലാവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു എന്നാണ് സ്ഥലത്തെത്തിയ തീര്‍ത്ഥഹള്ളി പൊലീസ് പറയുന്നത്.

സെറ്റില്‍ ഉള്ളവര്‍ തന്നെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത് എന്നാണ് പൊലീസ് പറയുന്നത്. അതേസമയം, 2022ല്‍ പുറത്തിറങ്ങി ഇന്ത്യയെമ്പാടും വന്‍വിജയം നേടിയ കാന്താര എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് കാന്താര: ചാപ്റ്റര്‍ 1. ചിത്രീകരണം ആരംഭിച്ചതുമുതല്‍ ചിത്രം പലവിധ വെല്ലുവിളികളും നേരിടുന്നുണ്ട്.

ചിത്രത്തിന്റെ ഭാഗമായ മൂന്നുപേരാണ് ഇതിനോടകം ജീവന്‍ വെടിഞ്ഞത്. നടന്മാരായ രാകേഷ് പൂജാരി, നിജു കലാഭവന്‍, ചിത്രീകരണ സംഘാംഗവും മലയാളിയുമായ എം.എഫ്. കപില്‍ എന്നിവരാണവര്‍. സുഹൃത്തിന്റെ വിവാഹത്തിന്റെ മെഹന്ദി ചടങ്ങിനിടെ കുഴഞ്ഞുവീഴുകയായിരുന്നു രാകേഷ്. കൊല്ലൂര്‍ സൗപര്‍ണികയില്‍ മുങ്ങി മരിക്കുകയായിരുന്നു കപില്‍. ഹൃദയാഘാതമുണ്ടായാണ് നിജുവിന്റെ മരണം.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി