മറ്റാരുടെയെങ്കിലുമൊക്കെ കഥകളില്‍ നമ്മളെല്ലാവരും മോശക്കാരാണ്; വക്കീലായ ക്രിമിനല്‍, രവി തേജയുടെ രാവണാസുര, ട്രെയിലര്‍

തെലുങ്ക് സിനിമയുടെ മഹാരാജ രവി തേജയുടെ പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങി. രാവണാസുര എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുധീര്‍ വര്‍മ്മയാണ്. അഭിഷേക് പിക്‌ചേര്‍സിന്റെ ബാനറില്‍ അഭിഷേക് നാമയാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഒരു ക്രൈം ത്രില്ലര്‍ എന്ന നിലയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ടീസര്‍ വെളിവാക്കുന്നത്. മലയാള താരം ജയറാം ചിത്രത്തിലെ സുപ്രധാന റോള്‍ ചെയ്യുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്റെ റോളിലാണ് ജയറാം അഭിനയിക്കുന്നത്. രവിതേജയുടെ വില്ലന്‍ റോളില്‍ ധമക്കാ എന്ന ചിത്രത്തിന് ശേഷം ജയറാം സുപ്രധാന വേഷത്തില്‍ എത്തുന്ന തെലുങ്ക് ചിത്രമാണ് രാവണാസുര.

രവി തേജ ഒരു അഭിഭാഷകനായാണ് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. എന്നാല്‍ ഈ കഥാപാത്രത്തില്‍ വ്യത്യസ്ഥ മുഹൂര്‍ത്തങ്ങള്‍ ട്രെയിലറില്‍ കാണിക്കുന്നുണ്ട്. രവിതേജയുടെ ക്യാരക്ടര്‍ വില്ലനാണോ നായകനാണോ എന്ന് തീര്‍ച്ചപ്പെടുത്താന്‍ കഴിയാത്ത രീതിയിലാണ് ടീസര്‍ എന്ന് പറയാം. ഈ കേസുകള്‍ അന്വേഷിക്കുന്ന പൊലീസ് ഓഫീസറായാണ് ജയറാം അഭിനയിക്കുന്നത്.

ചിത്രത്തില്‍ മേഘാ ആകാശ്, ഫാരിയ അബ്ദുള്ള, ദക്ഷ നഗര്‍കര്‍, പൂജിത പൊന്നാട എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഹര്‍ഷവര്‍ദന്‍ രാമേശ്വര്‍, ഭീംസ് സെസിറോലിയോ എന്നിവരാണ് ചിത്രത്തിന്റെ സംഗീത സംവിധായകര്‍. നവീന്‍ നൂലി എഡിറ്റിംഗ് നിര്‍വഹിച്ചു. രാവണാസുര 2023 ഏപ്രില്‍ 8 ന് റിലീസ് ചെയ്യും.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്