മലയാളത്തില്‍ ഒരു സൂപ്പര്‍ ഹീറോ കൂടി? സിദ്ധനാടും സിദ്ധക്കിണറും സൂപ്പര്‍ പവര്‍ നല്‍കുമോ? ഉണ്ണി മുകുന്ദന്റെ 'ജയ് ഗണേഷ്' ടീസര്‍ എത്തി

രഞ്ജിത്തിന്റെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ‘ജയ് ഗണേഷ്’ ചിത്രത്തിന്റെ ടീസര്‍ പുറത്ത്. ബൈക്ക് അപകടത്തില്‍ കാലിന് സ്വാധീനം നഷ്ടമാകുന്ന യുവാവ് ആയാണ് ഉണ്ണി ചിത്രത്തില്‍ വേഷമിടുന്നത്. നടി മഹിമ നമ്പ്യാര്‍ ജയ ഗണേഷ് എന്ന കഥ വായിക്കുന്നതായാണ് ടീസര്‍ ആരംഭിക്കുന്നത്.

ഡ്രീംസ് ആന്‍ഡ് ബിയോണ്ട്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ രഞ്ജിത്ത് ശങ്കറും ഉണ്ണി മുകുന്ദനും ചേര്‍ന്നാണ് ജയ് ഗണേഷ് നിര്‍മ്മിക്കുന്നത്. ഏപ്രില്‍ 11ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ഒരിടവേളയ്ക്ക് ശേഷം നടി ജോമോള്‍ ജയ് ഗണേഷിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമ കൂടിയാണ്.

അശോകന്‍, രവീന്ദ്ര വിജയ്, ഹരീഷ് പേരടി, നന്ദു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ചന്ദ്രു സെല്‍വരാജാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗീത് പ്രതാപാണ് എഡിറ്റര്‍. ലിജു പ്രഭാകറാണ് ഡിഐ കളറിസ്റ്റ്. ശങ്കര്‍ ശര്‍മ്മയാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.

ഓഗസ്റ്റില്‍ ഒറ്റപ്പാലത്തെ ഗണേശോത്സ വേദിയില്‍ വച്ചാണ് ജയ് ഗണേഷ് സിനിമ ഉണ്ണി മുകുന്ദന്‍ പ്രഖ്യാപിച്ചത്. ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധി വിവാദങ്ങളും ഉയര്‍ന്നിരുന്നു. മാളികപ്പുറം സിനിമയ്ക്ക് ശേഷം ഉണ്ണി മുകുന്ദന്‍ ഗണപതിയാവുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളും എത്തിയിരുന്നു.

മിത്ത് വിവാദം ചര്‍ച്ചയായിരുന്ന സമയത്ത് പ്രഖ്യാപിച്ച സിനിമയ്ക്ക് അതുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ രംഗത്തെത്തിയിരുന്നു. മിത്ത് വിവാദം നടക്കുന്നതിന് ഒരു മാസം മുമ്പേ ഫിലിം ചേമ്പറില്‍ സിനിമയുടെ പേര് രജിസ്റ്റര്‍ ചെയ്തിരുന്നു എന്നായിരുന്നു രഞ്ജിത്ത് ശങ്കര്‍ വ്യക്തമാക്കിയത്.

Latest Stories

മലയാളത്തിൽ വീണ്ടുമൊരു പ്രണയകഥ; സുരേശനും സുമലതയും തിയേറ്ററുകളിലേക്ക്

എന്നെ സെക്സി വേഷത്തിൽ കാണുന്നത് അവർക്ക് ഇഷ്ടമാവില്ലെന്ന് എനിക്കു തോന്നി: അനാർക്കലി മരിക്കാർ

സിനിമയോ സിനിമാതാരങ്ങളോ ഈ ലോകത്തിന്‍റെ നിലനില്‍പ്പിന് ഒഴിവാക്കാന്‍ പറ്റാത്ത ഘടകങ്ങളല്ല, ഫഹദ് പറഞ്ഞതിൽ കാര്യമുണ്ട്; പ്രതികരണവുമായി പൃഥ്വിരാജ്

'ആ ആംഗിളിൽ നിന്ന് ഫോട്ടോയെടുക്കരുത്'; പാപ്പരാസികളോട് കയർത്ത് ജാൻവി കപൂർ

ഡീ ഏജിങ്ങിനായി വിജയ് യുഎസിലേക്ക്; 'ഗോട്ട്' പുത്തൻ അപ്ഡേറ്റ്

'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

നോട്ടയ്ക്ക് വേണ്ടി വോട്ട് തേടി കോണ്‍ഗ്രസ്; 'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

മുഖ്യമന്ത്രി ടൂറില്‍, സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന് വിഡി സതീശന്‍

അകത്ത് പോയതിലും ശക്തനായി 51ാം നാളിലെ തിരിച്ചുവരവ്

സുഭാഷിന് ചെയ്തത് പ്രോസ്തെറ്റിക് മേക്കപ്പല്ല; അത് ഓറിയോ ബിസ്ക്കറ്റ്; വെളിപ്പെടുത്തി ചിദംബരം