ആ നടിമാരൊക്കെ അത് ചെയ്യാറുണ്ട്, എത്ര കാശ് വേണമെങ്കിലും തരാം, ഇതും കൂടെ ചെയ്ത് കൊടുത്താൽ മതിയെന്നും അവർ പറഞ്ഞു : രഞ്ജിനി ഹരിദാസ്

മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികളും ചൂഷണങ്ങളുമെല്ലാം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതോടെ ചർച്ചയാവുകയാണ്. തങ്ങൾ നേരിട്ട ലൈംഗികാതിക്രമവും ദുരനുഭവങ്ങളും തുറന്ന് പറഞ്ഞ് നിരവധി നടിമാരാണ് രംഗത്തുവന്നുകൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ അവതാരക, മോഡൽ, നടി എന്നീ രംഗങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ രഞ്ജിനി ഹരിദാസ് പറഞ്ഞ കാര്യങ്ങളും ചർച്ചയാവുകയാണ്. സിനിമയിലും മോഡലിംഗിലും മാത്രമല്ല, ഉദ്‌ഘാടനങ്ങളിലും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ് രഞ്ജിനി ഹരിദാസ്. ന്യൂസ് 18 നോടാണ് രഞ്ജിനി പ്രതികരിച്ചത്.

‘എന്നെ ഉദ്ഘാടനത്തിന് വിളിക്കുമ്പോൾ എത്ര കാശ് വേണമെങ്കിലും തരാം , കൂടെ ഇത് കൂടെ ചെയ്ത് കൊടുത്താൽ മതിയെന്ന് പറഞ്ഞിട്ടുണ്ട്. എന്നോട് കുറേ നടിമാരുടെ പേര് പറഞ്ഞ് ഇവരൊക്കെ ചെയ്യാറുണ്ട് എന്നും പറയും. പ്രായപൂർത്തിയായ ആർക്കും പരസ്പര സമ്മതത്തോടെ എന്തും ചെയ്യാം. അത് അവരുടെ വ്യക്തി സ്വാതന്ത്ര്യമാണ്. പക്ഷെ എനിക്ക് അതിന് താൽപര്യമില്ല എന്ന് ഞാൻ പറയും’

‘ഷോകൾക്ക് വേണ്ടി നമ്മൾ പുറത്തു പോകുമ്പോഴും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്.
10 വർഷം മുൻപ്, ഷോയ്ക്ക് പോകുമ്പോൾ ഡാൻസർമാരും പാട്ടുകാരും ഒക്കെ ഉണ്ടാകും, ആക്ടർസ് ഉണ്ടാകും. നല്ല ഒരു സംഘം ആർട്ടിസ്റ്റുകളാണ്. ഞാൻ പൊതുവെ ക്രൂവിന്റെ കൂടെ ഹോട്ടലുകളിൽ താമസിക്കാറില്ല. എവിടെ പോയാലും എനിക്കെന്റെ സുഹൃത്തുക്കൾ ഉണ്ടാകും, അവരുടെ വീട്ടിലാണ് താമസിക്കുക’

‘ഞാൻ എന്റെ ഷാർജയിലെ സുഹൃത്തിന്റെ വീട്ടിലായിരുന്നു. ഇവരെല്ലാം അജ്മാനിലോ യുഎഇയിലോ മറ്റോ ആയിരുന്നു. പ്രാക്ടീസിന് വരുമ്പോൾ ഡാൻസർ കുട്ടികൾ വന്ന് പറഞ്ഞു ചേച്ചീ, രാത്രി മുറിയിൽ മുട്ടുന്നുണ്ടെന്നും ഫോൺ കോൾ വരാറുണ്ടെന്നും പറഞ്ഞു. അവർക്ക് കുറച്ച് പേടിച്ചിരിക്കുകയാണ്. കോൾ എടുക്കരുതെന്ന് ഞാൻ പറഞ്ഞു. ഞാൻ അവിടെ താമസിക്കാത്തതു കൊണ്ട് ഞാൻ അത് ഫേസ് ചെയ്യുന്നില്ല. ഇത് ഞാൻ അറിയുന്നില്ല’

‘അതിന് മുമ്പ് ഓർ​ഗനൈസർ എന്റെ അടുത്തു വന്ന് സ്പോൺസർമാർക്ക് രഞ്ജിനിയെ കാണാനും ല‍ഞ്ചിന് കൊണ്ട് പോകാനും താൽപര്യമുണ്ടെന്ന് പറഞ്ഞു. അതിൽ കുഴപ്പമില്ലെന്ന് ഞാൻ കരുതി. നമ്മൾ തെറ്റായിട്ട് ഒന്നും ആലോചിക്കുന്നില്ലലോ. ഒരു സ്പോൺസർ വന്ന് ലഞ്ചിന് കൊണ്ടുപോയി. എന്നിട്ട് ഷോപ്പിംഗ് വലതും ചെയ്യണോ എന്ന് ചോദിച്ചു’

‘ഇതേ ​ഗ്രൂപ്പ് ഇവന്റ് കഴിഞ്ഞ് ഡിന്നറിന് ഒരു വാട്ടർ ക്രീക്കിലേക്ക് കൊണ്ട് പോയി. ഇവന്റ് കഴിഞ്ഞ് ക്ഷീണിച്ചാണ് ഞങ്ങൾ ഇരിക്കുന്നത്. എന്നിട്ട് ഞങ്ങൾ ഒന്നര മണിക്കൂർ ഏതോ ബോട്ടിൽ യാത്ര ചെയ്യണം. അവിടെ പോയി കുറേ ആളുകളെ ഡിന്നറിനു പബ്ലിക്കിൽ വിളിപ്പിച്ചു. അവിടെ ഞാൻ പ്രശ്നം ഉണ്ടാക്കി. കാരണം അവിടെ ആൽക്കഹോൾ ഉണ്ടായിരുന്നു. അന്ന് ഞാൻ കുറച്ച് വയലന്റ് ആയി. എനിക്കത് ഇഷ്ടപ്പെട്ടില്ല. കാരണം നമ്മൾ ഒരു സ്ഥലത്തേക്ക് കയറുമ്പോൾ നമ്മൾ കംഫോർട്ടബിൾ ആണോ എന്ന് മനസിലാകും. നമ്മുടെ ഉള്ളിൽ നിന്ന് ഒരു കോളിം​ഗ് ഉണ്ടാകും. രഞ്ജിനീ, ഇത് ശരിയല്ല എന്ന്. അന്ന് ഞാൻ തിരിച്ചറിഞ്ഞു ഇങ്ങനെയും നടക്കുന്നുണ്ട് എന്ന് സിനിമയിൽ മാത്രമല്ല, എല്ലാ രം​ഗത്തും ഇത്തരം ചൂഷണങ്ങളുണ്ടെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്