രണ്ടാമൂഴം വിവാദം; ശ്രീകുമാര്‍ മേനോന് തിരിച്ചടി; തിരക്കഥ ഉപയോഗിക്കാനാവില്ലെന്ന് കോടതി

രണ്ടാമൂഴം നോവലുമായി ബന്ധപ്പെട്ട കേസില്‍ ശ്രീകുമാര്‍ മേനോന് തിരിച്ചടി. കേസ് ആര്‍ബിട്രേറ്റര്‍ക്ക് വിടണമെന്ന ആവശ്യം കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തളളി. ഇതോടെ എംടി വാസുദേവന്‍ നായരുടെ തിരക്കഥ ശ്രീകുമാര്‍ മേനോന് ഉപയോഗിക്കാനാവില്ല. എന്നാല്‍ മേല്‍ക്കോടതിയെ സമീപിക്കാനാണ് ശ്രീകുമാര്‍ മേനോന്റെ തീരുമാനമെന്നാണ് വിവരം.

കേസ് തീര്‍ക്കാന്‍ ജഡ്ജിയുടെ മധ്യസ്ഥം വേണമെന്ന സംവിധായകന്റെ ആവശ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എം.ടി നല്‍കിയ ഹര്‍ജിയിലാണ് ഇന്ന് കോടതി വിധി പറഞ്ഞത് രണ്ടാമൂഴത്തിന്റെ തിരക്കഥ ഉപയോഗിക്കുന്നത് തടഞ്ഞ വിധി റദ്ദാക്കണമെന്ന് ശ്രീകുമാര്‍ മേനോന്‍ നല്‍കിയ ഹര്‍ജിയും കോടതി തള്ളി.

തിരക്കഥ ഉപയോഗിക്കരുതെന്ന ഉത്തരവ് നിലനില്‍ക്കും. കരാര്‍ കാലാവധി കഴിഞ്ഞിട്ടും രണ്ടാമൂഴം സിനിമയുടെ ചിത്രീകരണം തുടങ്ങാത്തതിനാലാണ് സംവിധായകനെ എതിര്‍കക്ഷിയാക്കി എം.ടി കോടതിയെ സമീപിച്ചത്.

Latest Stories

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്

ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോൾ അതിന്റെ ഇമോഷൻ കിട്ടില്ല: നസ്‌ലെന്‍

എനിക്ക് വിരാട് കോഹ്‌ലിയിൽ നിന്ന് പഠിക്കാൻ ആഗ്രഹം അത് മാത്രം, തുറന്നടിച്ച് ഗൗതം ഗംഭീർ

'ഇത്രയും കാലം നല്‍കിയ മുന്‍ഗണന ഇനി അവന് നല്‍കേണ്ടതില്ല'; ബിസിസിഐയോട് ഇര്‍ഫാന്‍ പത്താന്‍

ഗൂഗിള്‍ പരസ്യത്തിന് 100 കോടിയിലധികം ഇറക്കി ബിജെപി; കോണ്‍ഗ്രസ് 49 കോടി; ഞെട്ടിച്ച് ഡിഎംകെയും; എല്ലാവര്‍ക്കും പ്രിയം തമിഴകത്തെ; ബിജെപി ലക്ഷ്യമിട്ടത് സൗത്ത് ഇന്ത്യ

മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചു; ഇപിയ്‌ക്കെതിരെ സിപിഐയും രംഗത്ത്

ചിരിപ്പിക്കാൻ അൽത്താഫും അനാർക്കലിയും; 'മന്ദാകിനി' ട്രെയ്‌ലർ പുറത്ത്

ഇസ്രയേലിന്റെ സുരക്ഷ അപകടത്തില്‍; സംരക്ഷിക്കാന്‍ അമേരിക്ക ബാധ്യസ്ഥര്‍; 9500 കോടി ഡോളറിന്റെ സഹായവും 1500 കോടി ഡോളറിന്റെ ആയുധവും നല്‍കി ബൈഡന്‍

ജാവ്‌ദേക്കറുമായി രാഷ്ട്രീയം സംസാരിച്ചിട്ടില്ല; ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ ആണെന്ന് ഇപി ജയരാജന്‍

കലമ്പേരി കോളനിയുടെ കാഴ്ചകളുമായി 'മാലോകം മാറുന്നേ' ഗാനം; മിത്തും വിശ്വാസവും പറഞ്ഞ് 'പഞ്ചവത്സര പദ്ധതി'