ചാക്കോച്ചന്‍ കമന്റ് ചെയ്താല്‍... റീല്‍ ട്രെന്‍ഡ് പരീക്ഷിച്ച് രമേശ് പിഷാരടി; ഒടുവില്‍ ട്വിസ്റ്റ്

ഇന്‍സ്റ്റഗ്രാം റീല്‍ ട്രെന്‍ഡിന്റെ പിന്നാലെ രമേശ് പിഷാരടിയും. ‘അനിയത്തിപ്രാവ്’ തിയേറ്ററില്‍ എത്തിയിട്ട് 27 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കുഞ്ചാക്കോ ബോബന് വ്യത്യസ്തമായ ആശംസയുമായാണ് പിഷാരടി എത്തിയത്. കുഞ്ചാക്കോ ബോബനൊപ്പമുള്ള ചിത്രം പങ്കുവച്ച് അതിന് നല്‍കിയ ക്യാപ്ഷന്‍ ആണ് ഹൈലൈറ്റ്.

ചാക്കോച്ചന്‍ കമന്റ് ചെയ്താല്‍ ‘അനിയത്തിപ്രാവ്’ ഒന്നു കൂടി കാണും എന്നാണ് പിഷാരടി ക്യാപ്ഷനായി കുറിച്ചത്. ”കാണൂ കാണൂ” എന്ന് കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന് കമന്റ് ചെയ്തെങ്കിലും പിഷാരടി എയറിലായി. ട്രോളുകളില്‍ നിറഞ്ഞിരിക്കുകയാണ് പിഷാരടി ഇപ്പോള്‍.

പിഷാരടി കമന്റ് ചെയ്താല്‍ പിഷാരടിയുടെ സിനിമകള്‍ കാണാം എന്ന രീതിയിലുള്ള കമന്റുകളുമായാണ് ആരാധകര്‍ പിഷാരടിയുടെ ചിത്രത്തിന് താഴെ മറുപടിയുമായി എത്തുന്നത്. പിഷാരടി മറുപടി തന്നാല്‍ ‘ഗാനഗന്ധര്‍വന്‍’ കാണും എന്നായി ഒരു ആരാധകന്റെ കമന്റ്.

കമന്റിന് മറുപടിയായി ‘കാണൂ’ എന്ന് പിഷാരടി കുറിച്ചു. തുടര്‍ന്ന് പിഷു കമന്റ് ചെയ്താല്‍ ‘പഞ്ചവര്‍ണതത്ത’ കാണും, ‘കപ്പല്‍ മുതലാളി’ കാണും എന്ന കമന്റുകളുടെ ആരാധകരുടെ ഒരു നിരതന്നെ എത്തി. മിക്ക കമന്റുകള്‍ക്കും മറുപടിയുമായി രമേഷ് പിഷാരടി എത്തുകയും ചെയ്തിട്ടുണ്ട്.

Latest Stories

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ