'സെയ് റാ'യില്‍ തന്റെ കഥാപാത്രത്തെ നീക്കം ചെയ്തു, അഭിനയിക്കാന്‍ സാധിക്കാത്തില്‍ നിരാശയെന്ന് രാം ചരണ്‍

ചിരഞ്ജീവി നായകനായെത്തിയ ബ്രമാണ്ഡ ചിത്രം “സെയ് റാ നരംസിംഹ റെഡ്ഡി” ഉജ്ജല വിജയമാണ് കരസ്ഥമാക്കിയത്. പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രം നൂറ് കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു. കൊനിഡെല്ല പ്രൊഡക്ഷന്റെ ബാനറില്‍ രാംമ ചരണാണ് ചിത്രം നിര്‍മിച്ചത്. എന്നാല്‍ തനിക്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചില്ലെന്ന നിരാശയും രാം ചരണിനുണ്ട്.

സെയ് റായില്‍ താനും അഭിനയിക്കാനിരുന്നതാണെന്നും എന്നാല്‍ തന്റെ കഥാപാത്രത്തെ നീക്കം ചെയ്യുകയായിരുന്നുവെന്നാണ് രാം ചരണ്‍ പറയുന്നത്. ചിത്രത്തിന്റെ സ്‌ക്രിപ്റ്റിങ് ഘട്ടത്തില്‍ തന്നെ കഥാപാത്രത്തെ ചെയ്യുകയായിരുന്നുവെന്ന് രാം ചരണ്‍ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി.

ചിരഞ്ജീവിയുടെ 151മത് ചിത്രമായ സെയ് റായില്‍ രാം ചരണിന്റെ സഹോദരി സുസ്മിതയാണ് വസ്ത്രാലങ്കാരം ചെയ്തത്. ബന്ധുവും കൊനിഡെല്ല പ്രൊഡക്ഷന്റെ സിഇഒയുമായ വിദ്യയും ചിത്രത്തോടൊപ്പം ഉണ്ടായി. അമ്മാവന്‍ പവന്‍ കല്യാണ്‍ ചിത്രത്തിന് ശബ്ദം നല്‍കി. മറ്റൊരു ബന്ധുവായ നിഹാരികയും ചിത്രത്തില്‍ അഭിനയിച്ചു.

തനിക്ക് മാത്രം ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ലെന്ന നിരാശയുണ്ടെന്നും രാം ചരണ്‍ പറഞ്ഞു. അച്ഛന്‍ ചിരഞ്ജീവിക്കും അമ്മാവന്‍ പവന്‍ കല്യാണിനൊപ്പവും അഭിനയിക്കാന്‍ സാധിക്കുമെന്ന ആശയിലാണ് താനെന്നും രാം ചരണ്‍ വ്യക്തമാക്കി.

Latest Stories

'വിധിയിൽ അത്ഭുതമില്ല, കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നു'; നടിയെ ആക്രമിച്ച കേസിൽ അതിജീവിത

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി