'സ്വപ്നങ്ങളെ പോരാളിയെ പോലെ പിന്തുടരുന്നവള്‍, നിന്നെ കുറിച്ച് അഭിമാനം'; രശ്മികയുടെ ഓഡിഷന്‍ വീഡിയോ പങ്കുവെച്ച് രക്ഷിത് ഷെട്ടി

നടി രശ്മിക മന്ദാനയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് നടനും സംവിധായകനുമായ രക്ഷിത് ഷെട്ടി. ഇരുവരും ഒന്നിച്ച് അഭിനയിച്ച കിരിക്ക് പാര്‍ട്ടി എന്ന ചിത്രത്തിന്റെ ഓഡിഷന്‍ വീഡിയോ പങ്കുവെച്ചാണ് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. “”ഇന്ന് മുതല്‍ നീ ഒരുപാട് യാത്ര ചെയ്തു. സ്വപ്നങ്ങളെ പോരാളിയെപ്പോലെ പിന്തുടരുന്നവള്‍. നിന്നെക്കുറിച്ച് അഭിമാനം തോന്നുന്നു”” എന്നാണ് രക്ഷിത് കുറിച്ചത്.

ആശംസകള്‍ക്ക് നന്ദിയുമായി രശ്മികയും രംഗത്തെത്തി. രശ്മികയും രക്ഷിത് ഷെട്ടിയും പ്രണയത്തിലായിരുന്നു. കിരിക് പാര്‍ട്ടി പുറത്തിറങ്ങിയ ശേഷം രശ്മികയുമായി രക്ഷിതിന്റെ വിവാഹനിശ്ചയവും നടന്നിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞു. രശ്മികയ്ക്ക് വിജയ് ദേവരകൊണ്ടയുമായുള്ള അടുപ്പത്തെ തുടര്‍ന്നാണ് ഇവര്‍ വേര്‍പിരിഞ്ഞത് എന്ന പ്രചാരണവും നടന്നിരുന്നു.

അമിതാഭ് ബച്ചനൊപ്പം ഗുഡ്‌ബൈ എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കുകളിലാണ് രശ്മിക ഇപ്പോള്‍. ഗുഡ്‌ബൈയുടെ സെറ്റില്‍ ആയിരുന്നു താരം തന്റെ 25ാം പിറന്നാള്‍ ആഘോഷിച്ചത്. ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് എത്ര സംതൃപ്തി തന്ന ദിവസം എന്നാണ് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. രശ്മികയുടെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് ഗുഡ്‌ബൈ.

മിഷന്‍ മഞ്ജു ആണ് ബോളിവുഡ് അരങ്ങേറ്റ ചിത്രം. സിനിമ റിലീസിന് ഒരുങ്ങുകയാണ്. കിരിക് പാര്‍ട്ടി ആയിരുന്നു രശ്മികയുടെ ആദ്യ സിനിമ. ഗീതാഗോവിന്ദം, ഡിയര്‍ കോമ്രേഡ് എന്നീ ചിത്രങ്ങളിലാണ് രശ്മിക വിജയ് ദേവരകൊണ്ടയുടെ നായികയായി എത്തിയത്. കാര്‍ത്തി ചിത്രം സുല്‍ത്താന്‍ ആണ് താരത്തിന്റെതായി അടുത്തിടെ റിലീസ് ചെയ്ത ചിത്രം. താരത്തിന്റെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയാണ് സുല്‍ത്താന്‍.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി