'രാജുവേട്ടൻ എനിക്ക് മേക്കപ്പ് ചെയ്ത് തന്നിട്ടുണ്ട്'; അദ്ദേഹത്തിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്ന് അനു മോഹൻ

ചുരുങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ യുവ നടനാണ് അനു മോഹൻ. ചട്ടമ്പിനാട് എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അനു മോഹൻ കരിയർ തുടങ്ങുന്നത്. സഹതാരമായും പ്രതിനായകനായും നിരവധി മലയാള ചിത്രങ്ങളിൽ അനു മോഹൻ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. നടനും, നിർമ്മാതാവും, സംവിധായകനായുമെല്ലാമായ പൃഥ്വിരാജ് സുകുമാരന്റെ പക്കൽ നിന്നും ലഭിച്ച ചില ഓർമകൾ പങ്കുവച്ചിരിക്കുകയാണ് താരമിപ്പോൾ.

പൃഥ്വിരാജിനൊപ്പം സിനിമയിൽ പ്രവർത്തിക്കുമ്പോൾ ഒട്ടേറെ പുതിയ കാര്യങ്ങൾ പഠിക്കാനാകുമെന്നാണ് അനു മോഹൻ പറയുന്നത്. 7th ഡേ സിനിമയുടെ ചിത്രീകരണ സമയത്ത് പൃഥ്വിരാജ് മേക്കപ്പ് ചെയ്ത് നല്‍കിയ അനുഭവവും നടൻ പങ്കുവെച്ചു. സൈന സൗത്തിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം. 7th ഡേ ചിത്രത്തിന്റെ ചിത്രീകണം നടക്കുമ്പോഴാണ് പൃഥ്വിരാജിനെ പരിചയപ്പെടുന്നതെന്നും അന്ന് മുതൽ ഞെട്ടിച്ചു കൊണ്ടിരിക്കുന്ന മനുഷ്യനാണ് പൃഥ്വിരാജ് എന്നും അനു മോഹൻ പറയുന്നു.

തന്റെയും ടൊവിനോ തോമസിന്റയും മൂന്നാമത്തേയോ നാലാമത്തെയോ ചിത്രമായിരുന്നു ഇത്. തിരക്കഥ ഡിസ്‌കസ് ചെയ്യുന്ന സമയം എല്ലാരോടും സംശയം തീർത്ത് നേതൃത്വം നൽകുന്ന ഒരാളായാണ് പൃഥ്വിരാജിനെ അവിടെ കണ്ടത്. സിനിമയുടെ ഏത് മേഖലയെക്കുറിച്ച് ചോദിച്ചാലും അദ്ദേഹത്തിന് അറിയാം. മേക്കപ്പ് പോലും അറിയാം. എന്നെ ഒരിക്കൽ രാജുവേട്ടൻ മേക്കപ്പ് ചെയ്തു തന്നിട്ടുണ്ട്.

രാവിലെ ഷൂട്ടിന് മേക്കപ്പ് ചെയ്ത് വന്ന എന്നെ വിളിച്ച് ‘മുഖത്തെ ഈ മാർക്ക് കഴിഞ്ഞ രംഗത്തിൽ ഇവിടായിരുന്നോ എന്ന് ചോദിച്ചു’ അതിന് ശേഷം പുള്ളി തന്നെ എനിക്ക് മേക്കപ്പ് ചെയ്ത് തന്നു. ഇതിന് ശേഷം എത്രയോ കഴിഞ്ഞാണ് മുന്‍പത്തെ സീനുകൾ എടുക്കുന്നത്. പക്ഷെ ആ രംഗത്തിന് ഈ മേക്കപ്പ് കൃത്യമായിരുന്നു,’ അനു മോഹൻ പറഞ്ഞു. ഓരോ സിനിമയിലും ഓരോ ദിവസവും അദ്ദേഹത്തിൽ നിന്ന് പഠിക്കാനുണ്ടെന്നും അത്രയും അപ്ഡേറ്റ് ആണ് പൃഥ്വിരാജെന്നും അനു മോഹൻ കൂട്ടിച്ചേർത്തു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി