ബാലയ്യക്ക് കൈയടിച്ച് രജനികാന്തും; സര്‍പ്രൈസ് ഫോണ്‍ കോള്‍

നന്ദമൂരി ബാലകൃഷ്ണയെ അഭിനന്ദിച്ച് രജനികാന്ത്. സംക്രാന്തി റിലീസ് ആയി എത്തിയ ‘വീരസിംഹ റെഡ്ഡി’ ചിത്രം കണ്ടതിന് ശേഷമാണ് രജനികാന്ത് അഭിനന്ദനങ്ങളുമായി എത്തിയത്. ചിത്രത്തിന്റെ സംവിധായകന്‍ ഗോപിചന്ദ് മലിനേനിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ജനുവരി 12ന് ആണ് ബാലയ്യയുടെ വീരസിംഹ റെഡ്ഡി തിയേറ്ററിലെത്തിയത്. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നൂറ് കോടി കളക്ഷന്‍ നേടിയിരുന്നു. ചിത്രം ഇഷ്ടപ്പെട്ട രജനി തന്നെ ഫോണില്‍ വിളിച്ചു എന്നാണ് ഗോപിചന്ദ് പറയുന്നത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

”എന്നെ സംബന്ധിച്ച് ഭ്രമാത്മകമായ ഒരു നിമിഷമാണ് ഇത്. രജനികാന്ത് സാറില്‍ നിന്ന് ഒരു ഫോണ്‍കോള്‍ ലഭിച്ചു. അദ്ദേഹം വീരസിംഹ റെഡ്ഡി കണ്ടു. ചിത്രം ഇഷ്ടപ്പെട്ടെന്നാണ് പറഞ്ഞത്. എന്നെ സംബന്ധിച്ച് ലോകത്തില്‍ മറ്റെന്തിനെക്കാളും വലുതാണ് ചിത്രത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞ പ്രശംസാ വചനങ്ങള്‍. നന്ദി രജനി സാര്‍” എന്നാണ് ഗോപിചന്ദ് മലിനേനിയുടെ ട്വീറ്റ്.

‘അഖണ്ഡ’ എന്ന സിനിമയുടെ വന്‍ വിജയത്തിന് ശേഷം തിയേറ്ററുകളിലെത്തിയ ബാലകൃഷ്ണ ചിത്രമാണ് വീരസിംഹ റെഡ്ഡി. ഹണി റോസ്, ശ്രുതി ഹാസന്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാരായത്. ലാല്‍, വരലക്ഷ്മി ശരത്കുമാര്‍, ദുനിയ വിജയ്, പി രവി ശങ്കര്‍, ചന്ദ്രികാ രവി, അജയ് ഘഓഷ്, മുരളി ശര്‍മ്മ എന്നിവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി