തലൈവര്‍, തല, ദളപതി എന്നിവര്‍ തമ്മിലുള്ള സാമ്യം പറഞ്ഞ് എആര്‍ മുരുഗദോസ്

തലൈവര്‍ രജനികാന്ത്, തല അജിത്ത്, ദളപതി വിജയ് എന്നീ താരങ്ങളെ വെച്ച് സിനിമ ഒരുക്കിയ സംവിധായകനാണ് എആര്‍ മുരുഗദോസ്. രജനികാന്തിനെ നായകനാക്കി ഒരുക്കുന്ന “ദര്‍ബാര്‍” ആണ് ഏറ്റവും പുതിയ മുരുഗദോസ് ചിത്രം. ദര്‍ബാറിന്റെ ഓഡിയോ ലോഞ്ചിനിടെ മുരുഗദോസ് പറഞ്ഞ ഒരു മറുപടിയാണ് ഇപ്പോള്‍ ഹിറ്റായിരിക്കുന്നത്.

ദളപതി, തല, തലൈവര്‍ എന്നിവര്‍ തമ്മിലുള്ള ഒരു സാമ്യം എന്താണ് എന്ന് അവതാരക സംവിധായകനോട് ചോദിച്ചു. തലൈവര്‍ വേറെ ലെവല്‍ എന്നായിരുന്നു മുരുഗദോസിന്റെ മറുപടി. അദ്ദേഹത്തിനെ ആരുമായും താരതമ്യപ്പെടുത്താന്‍ പറ്റില്ലെന്നും തലൈവരോട് മത്സരിക്കാന്‍ തലൈവര്‍ക്ക് മാത്രമേ സാധിക്കൂ എന്നും അദ്ദേഹം വേറിട്ട് നില്‍ക്കുന്ന പ്രതിഭാസമാണെന്നും സംവിധായകന്‍ പറഞ്ഞു.

അജിത്തിനെ നായകനാക്കി “ദീന” എന്ന ചിത്രം മുരുഗദോസ് ഒരുക്കിയിരുന്നു. വിജയ്‌യെ നായകനാക്കി “തുപ്പാക്കി”, “കത്തി”, “സര്‍ക്കാര്‍” എന്നീ ചിത്രങ്ങളും മുരുഗദോസ് ഒരുക്കിയിട്ടുണ്ട്. മുരുഗദോസിന്റെ അടുത്ത ചിത്രത്തില്‍ അജിത്ത് നായകനായി എത്തും എന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

Latest Stories

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ