ഫോണ്‍ നമ്പറിന് ആവശ്യപ്പെട്ട് ആരാധകര്‍, ലാന്‍ഡ് ലൈനില്‍ വിളിച്ചാല്‍ മതിയെന്ന് നടി!

ഫോണ്‍ നമ്പര്‍ ചോദിച്ച് ശല്യം ചെയ്ത ആരോധകരോട് രസകരമായ മറുപടി പറഞ്ഞ് തമിഴ് താരം റെയ്‌സ വില്‍സന്‍. ബിഗ് ബോസ് എന്ന ടെലിവിഷന്‍ ഷോയിലൂടെ വന്ന് വെള്ളിത്തിരയിലേക്കെത്തിയ താരമാണ് റെയ്‌സ. തന്റെ ഫോണ്‍ നമ്പറിനായി നിരന്തരം ശല്യം ചെയ്ത ആരാധകര്‍ക്ക് നല്‍കിയ മറുപടി കണ്ട് അമ്പരന്നിരിക്കുകയാണ് സൈബര്‍ലോകം.

“ലാന്‍ഡ് ലൈനില്‍ വിളിക്കു” എന്നാണ് റെയ്‌സ ട്വിറ്ററില്‍ തന്റെ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. “”ലാന്‍ഡ് ലൈനില്‍ വിളിക്കാം നമ്പര്‍ തരൂ””, “”ഇതുവരെ നമ്പര്‍ തന്നില്ലലോ”” എന്നൊക്കെയാണ് കമന്റുകള്‍.

ധനുഷ് നായകനായെത്തിയ “വിഐപി 2″വിലൂടെയാണ് റെയ്‌സ അഭിനയരംഗത്തേക്ക് എത്തിയത്. ജി.വി. പ്രകാശ് നായകനാകുന്ന “കാതലിക്ക യാരുമില്ലൈ”, “ആലീസ്” എന്നിവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങള്‍.

Latest Stories

'ഗുജറാത്ത് മോഡല്‍ ചതി', സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പോലും ദുരന്തമാകുന്ന കോണ്‍ഗ്രസ്!

തൃശൂരില്‍ തോല്‍ക്കുമെന്ന് തന്നോട് പറഞ്ഞത് സുരേഷ് ഗോപി; അദേഹം മുന്‍കൂര്‍ ജാമ്യമെടുത്തിട്ടുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍

നീ ആണോ ചെക്കാ ലോകകപ്പ് ടീമിൽ ഇടം നേടാൻ പോകുന്നത്, ദുരന്തം ബാറ്റിംഗാണ് നിന്റെ; സൂപ്പർ താരത്തിനെതിരെ ആകാശ് ചോപ്ര

'മഞ്ഞുമ്മലി'ന് പിന്നാലെ 'ആടുജീവിത'വും ഒ.ടി.ടിയിലേക്ക്; മെയ്യില്‍ എത്തുന്നത് വമ്പന്‍ ചിത്രങ്ങള്‍, റിലീസ് തിയതി പുറത്ത്

ദുൽഖർ മമ്മൂക്കയ്ക്ക് ഗിഫ്റ്റ് കൊടുക്കുമ്പോഴൊക്കെ, എന്റെ അച്ഛൻ കൂടെയില്ലല്ലോ എന്ന സങ്കടം വരും: പൃഥ്വിരാജ്

രോഹിത് ശര്‍മ്മയ്ക്ക് പുതിയ പേര് നല്‍കി യുസ്‌വേന്ദ്ര ചാഹല്‍

'മോദി ജീയുടെ ജനപ്രീതി സമാനതകളില്ലാത്തത്, ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ യശസ് ഉയര്‍ത്തി'; വോട്ട് കുറയുന്നതൊന്നും ബിജെപിയെ ബാധിക്കില്ലെന്ന് രാജ്‌നാഥ് സിംഗ്; 'യുപിയില്‍ 80ല്‍ 80ഉം പോരും'

പുടിന്റെ മാസ് ഷോ, മോസ്‌കോ തെരുവുകളില്‍ പിടിച്ചെടുത്ത അമേരിക്കന്‍ -ബ്രിട്ടീഷ് ടാങ്കുകള്‍; കൊടി പോലും മാറ്റാതെ തൂക്കിയെടുത്ത് പ്രദര്‍ശനം

എന്റെ എന്‍ട്രിയുണ്ട്, പാട്ട് ഇട്ടിട്ടും പോയില്ല, ഞാന്‍ ബാക്കിലിരുന്ന് ഭക്ഷണം കഴിക്കുവായിരുന്നു..; ജീന്‍ പോള്‍ വഴക്ക് പറഞ്ഞെന്ന് ഭാവന

ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരുനെങ്കിൽ പണി കിട്ടുമായിരുന്നു, കൃത്യസമയത്ത് വലിയ അപകടത്തിൽ നിന്ന് രക്ഷപെട്ട് ഹർഷിത് റാണ; ഇന്നലെ നടന്നത് ഇങ്ങനെ