അനാഥാലയത്തിലെ 18 കുഞ്ഞുങ്ങള്‍ക്കും ജോലിക്കാര്‍ക്കും കോവിഡ്; ഏവരും പ്രാര്‍ത്ഥിക്കണമേയെന്ന് രാഘവ ലോറന്‍സ്

നടനും സംവിധായകനുമായ രാഘവ ലോറന്‍സിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അനാഥാലയത്തിലെ 18 കുഞ്ഞുങ്ങള്‍ക്കും മൂന്ന് ജോലിക്കാര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. പനിയുടെ ലക്ഷണങ്ങള്‍ കണ്ടതോടെ പരിശോധനയ്ക്ക് വിധേയരാക്കുക ആയിരുന്നുവെന്നും ആരോഗ്യനിലില്‍ പുരോഗതിയുണ്ടെന്നും രാഘവ ട്വീറ്റ് ചെയ്തു.

രാഘവ ലോറന്‍സിന്റെ ട്വീറ്റ്:

ഞാന്‍ ചെയ്യുന്ന സേവനം എന്റെ കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. മന്ത്രി എസ്.പി വേലുമണി സാറിനും എന്റെ നന്ദി.

സുഹൃത്തുക്കളും ആരാധകരും അറിയാന്‍. അനാഥരായ കുട്ടികള്‍ക്കായി ഞാനൊരു ട്രസ്റ്റ് നടത്തുന്നുണ്ട്. ഒരാഴ്ച്ച മുമ്പ് അതിലെ ചില കുട്ടികള്‍ പനിയുടെ ലക്ഷണങ്ങള്‍ കാണിച്ചതിനെത്തുടര്‍ന്ന് അവരെ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. 18 കുട്ടികളും മൂന്നു ജോലിക്കാരും കൊറോണ പോസിറ്റീവ് ആയെന്നു തെളിഞ്ഞു.

ജോലിക്കാരില്‍ രണ്ട് പേര്‍ ഭിന്നശേഷിക്കാരാണ്. ആകെ പരിഭ്രമിച്ച് അവരുടെ ആരോഗ്യം എങ്ങനെയിരിക്കുന്നെന്ന് ഡോക്ടര്‍മാരോടു തിരക്കിയപ്പോള്‍ നല്ല പുരോഗതിയുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. പനി നല്ലവണ്ണം കുറഞ്ഞു. ഇനി വൈറസ് നെഗറ്റീവ് ആകുന്ന ദിവസം അവരെ ഡിസ്ചാര്‍ജ് ചെയ്യാനാകുമെന്നും അറിയിച്ചു.

ഞങ്ങളെ ഈ പ്രതിസന്ധി ഘട്ടത്തില്‍ സഹായിച്ച മന്ത്രി എസ്.പി വേലുമണി സാറിന് പ്രത്യേക നന്ദി അറിയിക്കുന്നു. ബഹുമാനപ്പെട്ട ആരോഗ്യമന്ത്രിയുടെ പിഎ ആയ രവി സാറിനും കോര്‍പ്പറേഷന്‍ കമ്മീഷ്ണര്‍ ജി പ്രകാശ് സാറിനും പ്രത്യേകം നന്ദി പറയുന്നു. ഞാന്‍ ചെയ്യുന്ന സേവനം എന്റെ കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. അവര്‍ രോഗം ഭേദമായി തിരിച്ചുവരാന്‍ ഏവരുടെയും പ്രാര്‍ഥനകള്‍ ഉണ്ടായിരിക്കണേ.. സേവനം ദൈവികമാണ്.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു