ഇതാണോ ഐശ്വര്യത്തിന്റെ ആ സൈറണ്‍? ശ്രദ്ധ നേടി ക്വാളീസ്! മൂന്ന് ഹിറ്റ് സിനിമകളിലും ഹിറ്റായ വണ്ടി

ബ്രഹ്‌മാണ്ഡ ചിത്രങ്ങള്‍ ഇല്ലെങ്കിലും എന്നും ക്വാളിറ്റിയില്‍ ശ്രദ്ധിക്കുന്ന സിനിമാ മേഖലയാണ് മോളിവുഡ്. നിലവില്‍ മലയാള സിനിമ അതിന്റെ സുവര്‍ണ കാലഘട്ടത്തിലൂടെ കടന്നുപോകുന്നത്. ഈ വര്‍ഷം ഇതുവരെ പുറത്തിറങ്ങിയ സിനിമകളുടെ കളക്ഷന്‍ എടുത്താല്‍ മലയാള സിനിമ 1000 കോടി ക്ലബ്ബിലേക്കാണ് കുതിക്കുന്നത്. 236 കോടി കളക്ഷന്‍ നേടിയ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ആണ് മലയാളത്തിലെ ഹൈയെസ്റ്റ് ഗ്രോസിങ് ചിത്രം.

പിന്നാലെ 150 കോടി ക്ലബ്ബില്‍ എത്തിയ ‘ആടുജീവിതം’, സിനിമ ഇപ്പോഴും തിയേറ്ററില്‍ തുടരുകയാണ്. 136 കോടി നേടി ‘പ്രേമലു’ ആണ് പിന്നാലെ. 92 കോടി നേടി ‘ആവേശ’വും തിയേറ്ററുകളില്‍ കുതിപ്പ് തുടരുകയാണ്. ഇതിനിടെ മഞ്ഞുമ്മല്‍ ബോയ്‌സിലും, പ്രേമലുവിലും, ആവേശത്തിലും കോമണ്‍ ആയി എത്തിയ ക്വാളീസ് ആണ് ചര്‍ച്ചകളില്‍ നിറയുന്നത്. സോഷ്യല്‍ മീഡിയ ഇപ്പോള്‍ തിരഞ്ഞു കൊണ്ടിരിക്കുന്നത് മൂന്ന് സിനിമകളിലും ഒരുപോലെ എത്തുന്ന ടൊയോട്ട ക്വാളീസ് വണ്ടിയാണ്.

മഞ്ഞുമ്മല്‍ ബോയ്‌സ് ട്രിപ്പ് അടിക്കുന്ന ക്വാളീസ് മുതല്‍ രംഗണ്ണന്റെ പ്രിയ വാഹനമായ ക്വാളീസ് വരെ ചര്‍ച്ചയാവുകയാണ്. ചിദംബരത്തിന്റെ സംവിധാനത്തില്‍ എത്തിയ മഞ്ഞുമ്മല്‍ ബോയ്‌സില്‍, മഞ്ഞുമ്മല്‍ ടീം ട്രിപ്പ് പോകുന്നത് ഒരു ചുവപ്പ് ക്വാളീസിലാണ്. ഖാലിദ് റഹ്‌മാന്റെ കഥാപാത്രം പ്രസാദ് ആണ് ഈ ക്വാളീസുമായി എത്തുന്നത്. സിനിമയ്‌ക്കൊപ്പം ഈ വണ്ടിയും ശ്രദ്ധ നേടിയിരുന്നു.

ഗിരീഷ് എ.ഡി ചിത്രം ‘പ്രേമലു’വില്‍ ‘വെല്‍കം ടു ഹൈദരാബാദ്’ എന്ന ഗാനരംഗത്തില്‍ ക്വാളീസ് എത്തുന്നുണ്ട്. റീനു സുഹൃത്തുക്കള്‍ക്കൊപ്പം നടന്നു പോകുമ്പോള്‍ എതിര്‍വശത്ത് നിന്ന് പച്ച ക്വാളീസ് പിന്നില്‍ നിന്ന് തള്ളിക്കൊണ്ട് വരുന്ന സച്ചിനും അമല്‍ ഡേവിസും വരുന്നത് ഈ ഗാനരംഗത്തില്‍ കാണാം.

ആവേശത്തിലെ ചുവന്ന ക്വാളീസ് മഞ്ഞുമ്മലില്‍ കണ്ടത് തന്നെയാണ്. രംഗണ്ണന് സ്വന്തമായി ആംഡബര കാറുകളുണ്ടെങ്കിലും ക്വാളീസിനോട് ഒരു പ്രത്യേക സ്‌നേഹമാണ്. അതുകൊണ്ട് തന്നെയാണ് സിനിമയിലെ ഒരു ഫൈറ്റ് സീനില്‍ കാറിന്റെ ഡോര്‍ പോകുമ്പോള്‍ രംഗ അംബാനോട് ദേഷ്യപ്പെടുന്നതും കാണാം. ഈ സിനിമകളില്‍ ക്വാളീസിന് വലിയ റോള്‍ ഒന്നുമില്ലെങ്കിലും ഏറെ ശ്രദ്ധ നേടുന്നുണ്ട്. അതുകൊണ്ട് തന്നെ മലയാള സിനിമയുടെ ഐശ്വര്യം ക്വാളീസ് ആണെന്ന് സോഷ്യല്‍ മീഡിയയില്‍ ചിലരുടെ അഭിപ്രായം.

Latest Stories

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി