'മറ്റ് നടിമാരെപ്പോലെ തന്നെയാണെന്ന് തെളിഞ്ഞു'; സ്വിം സ്യൂട്ട് ധരിച്ച സായ് പല്ലവിക്കെതിരെ സൈബര്‍ ആക്രമണം

ശക്തമായ നിലപാടുകളിലൂടെ ശ്രദ്ധ നേടാറുള്ള നടിയാണ് സായ് പല്ലവി. പരസ്യങ്ങളോട് മാത്രമല്ല, ഹിറ്റ് ആയ പല സിനിമകളോടും നോ പറഞ്ഞിട്ടുണ്ട്. പ്രേമം, അമരൻ, ശ്യാം സിംഗ റോയ്, ഫിദ തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ താരം ശക്തമായ കഥാപാത്രങ്ങളാണ് കാഴ്ചവച്ചിട്ടുള്ളത്. കൂടുതൽ പണം സമ്പാദിക്കാൻ വേണ്ടിയോ പ്രശസ്തി നേടാനോ വേണ്ടി സിനിമകൾ തിരഞ്ഞെടുക്കുന്നതിനു പകരം നല്ല വേഷങ്ങൾ മാത്രം തിരഞ്ഞെടുക്കാൻ തുടങ്ങിയതോടെയാണ് ആരാധകർ സായ് പല്ലവിയെ കൂടുതലായി ഇഷ്ടപ്പെട്ടു തുടങ്ങിയത്. ഒരു വേഷം തനിക്ക് അനുയോജ്യമല്ല എന്ന് തോന്നിയാൽ വലിയ ഓഫറുകൾ ആണെങ്കിൽ പോലും അത് നിരസിക്കാൻ ഉള്ള ധൈര്യം സായ് പല്ലവി കാണിക്കാറുണ്ട്. ഇപ്പോഴിതാ സായ് പല്ലവിക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷമായിരിക്കുകയാണ്.

സഹോദരി പൂജയ്ക്കൊപ്പം ബീച്ചില്‍ സ്വിം സ്യൂട്ടില്‍ ഇരിക്കുന്ന സായി പല്ലവിയുടെ ചിത്രങ്ങൾ പുറത്തു വന്നിരുന്നു. സ്വിം സ്യൂട്ട് ധരിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയതിന് പിന്നാലെയാണ് സായി പല്ലവിക്ക് നേരെ സൈബർ ആക്രമണം ആരംഭിച്ചത്. രാമായണ’യില്‍ സീതയായി വേഷമിടുന്ന സായി പല്ലവിയെ സാരിയില്‍ അല്ലാതെ സങ്കല്‍പ്പിക്കാന്‍ കഴിയുന്നില്ലെന്നും സീതാദേവി ഇങ്ങനെ അല്‍പവസ്ത്രധാരിയല്ലെന്നും ആളുകള്‍ വിമർശിക്കുന്നുണ്ട്.

സായ് പല്ലവിയുടെ സഹോദരി പൂജ കണ്ണനാണ് ഇരുവരുമൊത്തുള്ള സന്തോഷ ചിത്രങ്ങൾ ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ചത്. ചിത്രം വൈറലായതിന് പിന്നാലെ ആരാധകരിൽ ഒരു വിഭാഗം മോശം കമൻ്റുകളുമായി എത്തുകയായിരുന്നു. എന്നാൽ ഇത്തരം കമന്റുകളുടെ ചുവടെ തന്നെ വിമർശനവും ഉയർന്നിട്ടുണ്ട്. സാരി ധരിക്കുമ്പോൾ നല്ല പെൺകുട്ടിയും ബിക്കിനി ധരിക്കുമ്പോൾ മോശക്കാരിയുമാകുന്നതിന്റെ ലോജിക് എന്താണ് എന്നും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്കപ്പുറം താരങ്ങളും മനുഷ്യരാണെന്നും അവർക്കും സ്വകാര്യ ജീവിതമുണ്ടെന്നും ആളുകൾ കുറിച്ചിട്ടുണ്ട്. സായ് പല്ലവിയെ ദേവിയെ പോലെയാണ് താൻ കണ്ടതെന്നും എന്നാൽ ഇത് അംഗീകരിക്കാനാവില്ലെന്നുമാണ് മറ്റൊരാളുടെ കമന്റ്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി