4 കോടിക്ക് ഒരുക്കേണ്ട പടം തീര്‍ത്തത് 20 കോടിക്ക്, നിര്‍മ്മാതാവിനെ പറ്റിച്ച് പാപ്പരാക്കി സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍..; വെളിപ്പെടുത്തി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍

നാല് കോടി ബജറ്റില്‍ തീര്‍ക്കേണ്ട സിനിമ പൂര്‍ത്തിയാക്കാന്‍ 20 കോടി എടുത്ത് നിര്‍മ്മാതാവിനെ പാപ്പരാക്കിയെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സംവിധായകന്‍ രതീഷ് ബാലകൃഷ്ണനെതിരെയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മണമ്പൂര്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുന്നത്. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ‘സുരേഷന്റെയും സുമലെതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ’ എന്ന സിനിമയെ കുറിച്ചാണ് ബിനു തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. സംവിധായകന്‍ നിര്‍മ്മാതാവിനെ ചതിക്കുകയായിരുന്നു എന്നാണ് ബിനു വെളിപ്പെടുത്തിയിരിക്കുന്നത്.

ബിനു മണമ്പൂരിന്റെ കുറിപ്പ്:

പ്രിയമുള്ളവരേ, ഇന്ന് രാവിലെ മുതല്‍ ഈ പോസ്റ്റ് എല്ലാവരിലും എത്തിക്കാണും. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ‘സുരേഷന്റെയും സുമലെതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ’ എന്ന സിനിമയെ കുറിച്ചാണ് എന്ന് പേര് പറയാതെ എല്ലാവര്‍ക്കും മനസ്സിലായി. ഇനി കാര്യത്തിലേക്കുവരാം. ഈ സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഞാന്‍ ആയിരുന്നു. ഇന്നലെ പ്രൊഡ്യൂസര്‍ അസോസിയേഷന്‍ ഭാരവാഹിയായ സുരേഷ് കുമാര്‍ സാര്‍ പറഞ്ഞതിന്റെ വീഡിയോ എല്ലാവരും കണ്ടതാണല്ലോ. അദ്ദേഹം പറഞ്ഞത് വളരെ സത്യസന്ധമായ കാര്യമാണ്. പക്ഷെ ആ പോസ്റ്റിന് വന്ന എല്ലാ കമന്റുകളും ഞാന്‍ വായിച്ചു.

4 കോടി പറഞ്ഞിട്ട് 20 കോടിയില്‍ എത്തിയെങ്കില്‍ എല്ലാവരും കൂടി ആ പ്രൊഡ്യൂസറെ പറ്റിച്ചു എന്നാണ്. ആ പറ്റിച്ചവരില്‍ ഞാനും ഉള്‍പ്പെടുമല്ലോ. അതുകൊണ്ടാണ് ഇത് പറയുന്നത്. പ്രിയ പ്രൊഡ്യൂസര്‍മാരായ ഇമ്മാനുവല്‍, അജിത് തലപ്പിള്ളി, നിങ്ങളെ ഞാനോ നിങ്ങടെ സിനിമയില്‍ എന്നോടൊപ്പം വര്‍ക്ക് ചെയ്ത മറ്റ് ടെക്‌നീഷ്യന്‍മാരോ, ഇതില്‍ അഭിനയിച്ച രാജേഷ് മാധവന്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കളോ ആരും തന്നെ ചതിച്ചിട്ടില്ല. നിങ്ങളെ ചതിച്ചത് നിങ്ങള്‍ വിശ്വസിച്ച് കോടികള്‍ മുടക്കിയ നിങ്ങളുടെ സംവിധായകന്‍ മാത്രമാണ്. അത് രാകേഷണ്ണനും അറിയാം. ഇമ്മാനുവലേട്ടന്‍ ഒരു ദിവസം രാകേഷണ്ണന്റെ ഒപ്പമിരുന്നു എന്നെ ഫോണ്‍ വിളിച്ചപ്പോള്‍ പറഞ്ഞതാണല്ലോ ഈ കാര്യം.

ഏതായാലും 4 കോടി പറഞ്ഞിട്ട് 20 കോടി വരെ എത്തിയിട്ടും ഈ സിനിമ നിങ്ങള്‍ തിയേറ്ററില്‍ എത്തിച്ചല്ലോ. അഭിനന്ദനങ്ങള്‍. സ്‌നേഹം. ഇനിയാണ് ക്ലൈമാക്‌സ്, ഇന്നലത്തെ പത്ര സമ്മേളനത്തില്‍ സുരേഷ് കുമാര്‍ സാര്‍ പറയുകയുണ്ടായി ഇതുപോലുള്ള സംവിധായകനെ വച്ചു സിനിമ ചെയ്ത പ്രൊഡ്യൂസര്‍ പിച്ച ചട്ടി എടുത്തെന്നു. അതേ പ്രൊഡ്യൂസര്‍ അസോസിയേഷനിലുള്ള പ്രൊഡ്യൂസര്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ് നടന്നു കൊണ്ടിരിക്കുമ്പോള്‍ പ്രിയപ്പെട്ട സുരേഷ് സാര്‍ ഞങ്ങള്‍ എന്താ പറയേണ്ടത്? ഇമ്മാനുവല്‍ ചേട്ടാ, അജിത്തേട്ടാ, നിങ്ങളുടെ സിനിമ പോലും എനിക്ക് കിട്ടില്ലായിരുക്കും. എന്നാലും ഇത്രേം പറയാതിരിക്കാന്‍ പറ്റില്ല. നമ്മള്‍ എല്ലാവരും മനുഷ്യരല്ലേ.

Latest Stories

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!