പ്രിയയും സര്‍ജാനോ ഖാലിദും; ഫോര്‍ ഇയേഴ്സിലെ പുതിയ ഗാനം പുറത്ത്

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സംവിധായകരിലൊരാളായ രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് 4 ഇയേഴ്‌സ്. ക്യാമ്പസ് സൗഹൃദവും പ്രണയവും പ്രമേയമാക്കി രഞ്ജിത് ശങ്കര്‍ തന്നെ രചിച്ച ഈ ചിത്രം ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.

അഡാര്‍ ലവ് താരം പ്രിയ പ്രകാശ് വാര്യര്‍ ഒരിടവേളക്ക് ശേഷം മലയാളത്തിലെത്തുന്ന ഈ ചിത്രത്തിലെ നായകനായി എത്തിയിരിക്കുന്നത് ജൂണ്‍ എന്ന ചിത്രത്തിലൂടെ കയ്യടി നേടിയ സര്‍ജാനോ ഖാലിദാണ്.

ക്യാമ്പസില്‍ നാല് വര്‍ഷം ഒരുമിച്ച് ചിലവഴിക്കുന്ന പ്രണയജോഡികളുടെ കഥ പറയുന്ന ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുകയാണ്. പറന്നേ പോകുന്നെ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം വൈറലാകുകയാണ്.

സന്ധൂപ് നാരായണന്‍ വരികള്‍ രചിച്ച ഈ ഗാനത്തിന് സംഗീതം പകര്‍ന്നത് ശങ്കര്‍ ശര്‍മയും ഈ ഗാനം ആലപിച്ചിരിക്കുന്നത് നജിം അര്‍ഷാദ്, ശ്രുതി ശിവദാസ് എന്നിവര്‍ ചേര്‍ന്നുമാണ്. രഞ്ജിത് ശങ്കര്‍ ഒരുക്കിയ പതിനാലാമത്തെ ചിത്രമാണ് 4 ഇയേഴ്‌സ്. സാലു കെ. തോമസ് ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് സംഗീത് പ്രതാപാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ