ലൊക്കേഷന്‍ ഹണ്ട് പൂര്‍ത്തിയായിട്ടില്ല, വിദേശരാജ്യങ്ങളില്‍ കറങ്ങി പൃഥ്വിരാജ്; 'എമ്പുരാന്റെ' പുതിയ അപ്‌ഡേറ്റ്, വീഡിയോ

മോഹന്‍ലാല്‍-പൃഥ്വിരാജ് കോമ്പോയില്‍ എത്തുന്ന ‘എമ്പുരാന്‍’ സിനിമയ്ക്കായി ഏറെ പ്രതീക്ഷയോടെയാണ് സിനിമാസ്വാദകര്‍ കാത്തിരിക്കുന്നത്. ലൂസിഫറിന്റെ വന്‍ വിജയത്തിന് പിന്നാലെ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ഓരോ അപ്‌ഡേഷനും സിനിമാപ്രേമികള്‍ വലിയ ആവേശത്തോടെയാണ് സ്വീകരിക്കാറ്.

ചിത്രത്തിന്റെ ലൊക്കേഷന്‍ ഹണ്ട് അവസാനിച്ചു എന്ന വാര്‍ത്തകള്‍ നേരത്തെ എത്തിയിരുന്നു. എന്നാല്‍ പൃഥ്വിയും സംഘവും ഇപ്പോഴും ചിത്രത്തിന്റെ ലൊക്കേഷന്‍ ഹണ്ടിംഗില്‍ ആണെന്നാണ് വിവരം. വിദേശ രാജ്യങ്ങളിലുള്‍പ്പെടെയുള്ള യാത്രകളിലാണ് പൃഥ്വിരാജ് ഇപ്പോള്‍.

നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ആണ് ഒരു ലഘു വീഡിയോ പങ്കുവച്ച് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷാവസാനം തന്നെ ചിത്രത്തിനുവേണ്ടിയുള്ള ലൊക്കേഷന്‍ ഹണ്ടിംഗ് ആരംഭിച്ചിരുന്നു.

കൊവിഡ് ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ ചിത്രീകരണം നീണ്ടുപോയ സിനിമയാണ് എമ്പുരാന്‍. കാര്യങ്ങള്‍ വിചാരിച്ച രീതിയില്‍ മുന്നോട്ടു പോയാല്‍ ഈ വര്‍ഷം മധ്യത്തോടെ ഷൂട്ടിംഗ് ആരംഭിക്കണമെന്നാണ് പൃഥ്വിരാജിന്റെ ആഗ്രഹം.

ആറ് രാജ്യങ്ങളില്‍ എമ്പുരാന്റെ ഷൂട്ടിംഗ് നടക്കുമെന്നാണ് വിവരം. നേരത്തെ പൃഥ്വിരാജിനൊപ്പം ഛായാഗ്രഹകന്‍ സുജിത് വാസുദേവ്, കലാസംവിധായകന്‍ മോഹന്‍ദാസ്, അസോസിയേറ്റ് ഡയറക്റ്റര്‍ ബാവ തുടങ്ങിയവരും ലൊക്കേഷന്‍ ഹണ്ടിനിറങ്ങിയ ചിത്രങ്ങള്‍ വൈറലായിരുന്നു.

Latest Stories

IPL 2024: മിച്ചലിന്റെ ഷോട്ട് കൊണ്ട് ഐഫോൺ പൊട്ടി, പകരം ഡാരിൽ മിച്ചൽ കൊടുത്ത ഗിഫ്റ്റ് കണ്ട് ഞെട്ടി ആരാധകർ; വീഡിയോ കാണാം

നാല് സീറ്റില്‍ വിജയിക്കുമെന്ന് ബിജെപി; സംസ്ഥാന ഭാരവാഹി യോഗത്തില്‍ പങ്കെടുക്കാതെ കൃഷ്ണദാസ് പക്ഷം

മാരി സെൽവരാജ് ചിത്രങ്ങളും മൃഗങ്ങളും ; 'ബൈസൺ' ഒരുങ്ങുന്നത് പ്രശസ്ത കബഡി താരത്തിന്റെ ജീവിതത്തിൽ നിന്ന്

കാമറകള്‍ പൊളിച്ചു; ഓഫീസുകള്‍ തകര്‍ത്തു; ഉപകരണങ്ങള്‍ കണ്ടുകെട്ടി; അല്‍ ജസീറ ഹമാസ് ഭീകരരുടെ ദൂതരെന്ന് നെതന്യാഹു; ചാനലിനെ അടിച്ചിറക്കി ഇസ്രയേല്‍

ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്ഥാനിലേക്കു പോകുമോ?, നിലപാട് വ്യക്തമാക്കി ബിസിസിഐ

ബിഗ്‌ബിക്ക് ശേഷം ഞാനല്ലെങ്കിൽ പിന്നെ ആരാണ്? ഖാൻമാർ, കപൂർ? പ്രസ്താവന കടുപ്പിച്ച് കങ്കണ റണാവത്ത്

ഐസിയു പീഡനക്കേസ്; ഗൈനക്കോളജിസ്റ്റ് ഡോ. കെവി പ്രീതിക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവ്

ജയിച്ചു എന്നുള്ളത് ശരി തന്നെ, പക്ഷെ രോഹിത്തിന്റെ ഈ ചിത്രങ്ങൾ വേദനിപ്പിക്കുന്നത്; മോശം ഇന്നിംഗ്സിന് പിന്നാലെ കണ്ണീരണിഞ്ഞ് ഹിറ്റ്മാൻ

ലുക്ക് ഔട്ട് നോട്ടീസും ഫലം കണ്ടില്ല; പ്രജ്വല്‍ രേവണ്ണയെ തേടി കര്‍ണാടക പൊലീസ് ജര്‍മ്മനിയിലേക്ക്

യുവരാജോ ധവാനോ അല്ല!, പഞ്ചാബ് ടീമിലെ തന്റെ എക്കാലത്തെയും പ്രിയപ്പെട്ട കളിക്കാരെ തിരഞ്ഞെടുത്ത് പ്രീതി സിന്റ