വിശപ്പ് കാരണം ഉറങ്ങാന്‍ പറ്റുന്നില്ലെന്ന് പൃഥ്വിരാജ്; ഉപദേശങ്ങളുമായി ട്രോളന്മാര്‍

ആടുജീവിതത്തിനായി പൃഥ്വിരാജ് നടത്തിയ തയ്യാറെടുപ്പുകള്‍ കണ്ട് അത്ഭുതപ്പെടുകയാണ് മലയാള സിനിമാ പ്രേക്ഷകര്‍.. ചിത്രത്തിനായി പൃഥ്വി വലിയ തയ്യാറെടുപ്പുകളാണ് നടത്തുന്നത്. 30 കിലോയോളം ഭാരം ഇതിനായി പൃഥ്വി കുറച്ചു കഴിഞ്ഞു. ഇപ്പോഴിതാ പൃഥ്വി പങ്കുവെച്ച ഒരു ട്വീറ്റും അതിനെ ചുറ്റിപ്പറ്റിയുമുള്ള ട്രോളുകളുമാണ് ശ്രദ്ധ നേടുന്നത്.

അര്‍ദ്ധരാത്രി ഉണര്‍ന്നു പോയൊന്നും വിശപ്പ് കാരണം ഉറങ്ങാന്‍ പറ്റില്ലെന്നുമാണ് പൃഥ്വി ട്വിറ്ററിലൂടെ സങ്കടം പറഞ്ഞത്. കഠിനമായ ഡയറ്റുകളും വ്യായാമങ്ങളും പിന്തുടര്‍ന്നാണ് പൃഥ്വി ശരീരഭാരം കുറച്ചു കൊണ്ടിരിക്കുന്നത്. നജീബിനു വേണ്ടി ഭാരം കുറച്ച പൃഥ്വിരാജിന്റെ അര്‍പ്പണ മനോഭാവത്തെ അഭിനന്ദിക്കുന്നതോടൊപ്പം രസകരമായ ട്രോളുകളും കമന്റ് ബോക്‌സില്‍ വന്നുകൂടി.


വിശന്നാല്‍ നല്ല ഉറക്കം കിട്ടുമെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ “ചിത്രം” സിനിമയില്‍ മോഹന്‍ലാലും രഞ്ജിനിയും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു മറ്റൊരാളുടെ കമന്റ്. “ഓരോ നാരങ്ങാ വെള്ളം കാച്ചിയാലോ,” എന്നാണ് മറ്റൊരു ആരാധകന്റെ കമന്റ്. മലയാള സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് നായകനാക്കി ബെന്യാമിന്‍ രചിച്ച “ആട് ജീവതം” എന്ന നോവലിന് സിനിമാ ഭാഷ്യം ഒരുക്കുകയാണ് ബ്ലെസ്സി.

Latest Stories

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു

ഐപിഎല്‍ 2024: ഫേവറിറ്റ് ടീം ഏത്?; വെളിപ്പെടുത്തി നിവിന്‍ പോളി

'പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ പെൺകുട്ടിയെ നിർബന്ധിക്കാനാവില്ല'; നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി

ഞങ്ങളുടെ ബന്ധം ആര്‍ക്കും തകര്‍ക്കാനാവില്ല.. ജാസ്മിനെ എതിര്‍ക്കേണ്ട സ്ഥലത്ത് എതിര്‍ത്തിട്ടുണ്ട്: ഗബ്രി

ഹൈക്കമാന്‍ഡ് കൈവിട്ടു; കെ സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം തുലാസില്‍; തല്‍ക്കാലം എംഎം ഹസന്‍ തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കും

IPL 2024: ആ ടീം വെൻ്റിലേറ്ററിൽ നിന്ന് രക്ഷപെട്ടെന്നെ ഉള്ളു, ഇപ്പോഴും ഐസിയുവിലാണ്; പ്രമുഖ ടീമിനെക്കുറിച്ച് അജയ് ജഡേജ

ഹൈലക്സിന്റെ ഫ്യൂസൂരാന്‍ ഇസൂസുവിന്റെ കൊമ്പന്‍!