മലയാളത്തില്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം; 'നായാട്ട്' ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ട് പൃഥ്വിരാജ്

“ചാര്‍ലി”ക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന “നായാട്ട്” ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. മലയാളത്തില്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നായാട്ട് എന്നാണ് നടന്‍ പൃഥ്വിരാജ് പോസ്റ്റര്‍ പുറത്തുവിട്ടു കൊണ്ട് കുറിച്ചിരിക്കുന്നത്.

“”കൂടെ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് രഞ്ജിത്തേട്ടന്‍ മറ്റൊരു എഴുത്തുകാരനില്‍ നിന്ന് കേട്ട ഈ കഥയെ കുറിച്ച് എന്നോട് പറയുന്നത്. അന്നുമുതല്‍, ആ സിനിമ പുറത്തിറങ്ങാനുള്ള കാത്തിരിപ്പിലാണ്. ഇപ്പോള്‍ ആ ചിത്രവുമായി മാര്‍ട്ടിനും ഛായാഗ്രാഹകന്‍ ഷൈജുവും വരികയാണ്. ഒപ്പം ചാക്കോച്ചന്‍, ജോജു, നിമിഷ, വിനയ് തുടങ്ങിയ മികവുറ്റ അഭിനേതാക്കളും. മലയാളത്തില്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നായാട്ട്”” എന്നാണ് പൃഥ്വിരാജിന്റെ കുറിപ്പ്.

ജോജുവിന്റെ ഹിറ്റ് സിനിമ ജോസഫിലൂടെ ശ്രദ്ധേയനായ ഷാഹി കബീറാണ് നായാട്ടിന്റെ രചന. അനില്‍ നെടുമങ്ങാട്, യമ തുടങ്ങിയവരും പുതുമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഷൈജു ഖാലിദ് ഛായാഗ്രഹണവും മഹേഷ് നാരായണന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.വിഷ്ണു വിജയ് ആണ് സംഗീതം ഒരുക്കുന്നത്.

അന്‍വര്‍ അലി ഗാനരചന. സംവിധായകന്‍ രഞ്ജിത്, ശശികുമാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയ്ന്‍ പിക്‌ച്ചേര്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ് നിര്‍മാണം. കൊടൈക്കനാല്‍, വട്ടവട, മൂന്നാര്‍, കൊട്ടക്കാംബൂര്‍ എന്നിവയാണ് പ്രധാന ലൊക്കേഷനുകള്‍.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി