അടുത്ത ബോളിവുഡ് ചിത്രവുമായി പൃഥ്വിരാജ്, നായിക കാജോള്‍

അടുത്ത ബോളിവുഡ് ചിത്രവുമായി നടന്‍ പൃഥ്വിരാജ്. കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന സിനിമയുടെ പേര് സര്‍സാ മീന്‍ എന്നാണ്. കാജോള്‍ നായികയായി അഭിനയിക്കുന്ന ചിത്രത്തില്‍ സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം അലി ഖാനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇബ്രാഹിമിന്റെ അരങ്ങേറ്റ ചിത്രംകൂടിയാണ്.

‘സ്റ്റുഡന്റ് ഓഫ് ദി ഇയര്‍’ എന്ന കരണ്‍ ജോഹര്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്ത കായോസ് ഇറാനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ വര്‍ഷം അവസാനത്തോടെ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, അക്ഷയ് കുമാറും ടൈഗര്‍ ഷ്‌റോഫും കേന്ദ്ര കഥാപാത്രമായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘ബഡേ മിയാന്‍ ഛോട്ടേ മിയാനി’ലും പൃഥ്വിരാജ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. കബീര്‍ എന്ന കഥാപാത്രമായാണ് നടന്‍ എത്തുക.

ജാന്‍വി കപൂറും മാനുഷി ചില്ലറുമാണ് നായികമാര്‍. അലി അബ്ബാസ് സഫര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. അക്ഷയ് കുമാറും ടൈഗര്‍ ഷെറോഫും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. പൂജാ എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ വാഷു ഭഗ്നാനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Latest Stories

അന്ന് ദിലീപിന്റെ നായികയാക്കിയില്ല ; ഇന്ന് കോടികൾ വാങ്ങുന്ന സൂപ്പർ താരം !

പി വി അന്‍വറിനെ യുഡിഎഫിൽ എടുക്കണം; രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ആവശ്യം ഉന്നയിച്ച് കെ സുധാകരന്‍

എല്ലാ മതങ്ങളുമായി ബന്ധപ്പെട്ടും ഇതേ അപകടസാധ്യതയുണ്ട്, നാളെ കഥാപാത്രങ്ങൾക്ക് പേരിന് പകരം നമ്പറിടേണ്ടി വരുന്ന അവസ്ഥ വന്നേക്കാം : രഞ്ജി പണിക്കർ

'യുഡിഎഫ് പ്രവേശനം ചർച്ചയാക്കി സമയം കളയാനില്ല'; പുതിയ രാഷ്ട്രീയ മുന്നണിയുണ്ടാക്കി തദ്ദേശ തിരഞ്ഞെടുപ്പ് നേരിടുമെന്ന് പി വി അൻവർ

സ്ഥിരം വിസിമാരുടെ അഭാവം; ഉന്നത വിദ്യാഭ്യാസത്തിന് ഹാനികരം; സര്‍ക്കാരിനും ഗവര്‍ണര്‍ക്കും ഹൈക്കോടതിയുടെ വിമര്‍ശനം

ആഗോള സൈനികച്ചെലവുകള്‍ ഉയരുന്നു; ആഗോള ദാരിദ്ര്യവും

‘ജാനകി എന്ന പേരിന് എന്താണ് കുഴപ്പം?’; ജെഎസ്‌കെ സിനിമാ വിവാദത്തിൽ സെൻസർ ബോർഡിനോട് ഹൈക്കോടതി

IND VS ENG: ഇന്ത്യക്ക് വീണ്ടും തിരിച്ചടി; ബുംറയെ കൂടാതെ മറ്റൊരു താരവും പുറത്ത്? ക്യാമ്പിൽ ആശങ്ക

അവൾ വിമാനം വീണ്ടും ആകാശത്തേക്ക് ഉയർത്തി, രോമാഞ്ചം തോന്നിയ നിമിഷം : പെപ്പെ

എന്റെ കാമുകിയെ ഞാൻ ഹോട്ടൽ മുറിയിലേക്ക് ഒളിച്ച് കടത്തി, എന്നാൽ ആ താരത്തിന്......: ശിഖർ ധവാൻ