'സാഹോ'ക്ക് ശേഷം ബിഗ് ബഡ്ജറ്റ് ചിത്രങ്ങള്‍ ചെയ്യില്ല: പ്രഭാസ്

ബ്രമാണ്ഡ ചിത്രമായ “ബാഹുബലി”ക്ക് ശേഷം പ്രഭാസിന്റെ ബിഗ് ബഡ്ജറ്റ് ചിത്രമായ “സാഹോ”ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ ഇനി താന്‍ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളിലേക്കില്ലെന്ന് നിലപാടെടുത്തിരിക്കുകയാണ് പ്രഭാസ്. ബാഹുബലി ഉള്‍പ്പെടെ മൂന്ന് ബിഗ് ബഡ്ജറ്റ് ചിത്രങ്ങളാണ് താരം ഇപ്പോള്‍ ചെയ്തിരിക്കുന്നത്.

“ബിഗ് ബഡ്ജറ്റ് ചിത്രങ്ങള്‍ ചെയ്യുന്നത് സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. രണ്ട് മൂന്ന് ചിത്രങ്ങള്‍ ചെയ്യാന്‍ കഴിയും. അതിന് കുറേ സമയമെടുക്കും, സഹതാരം ശ്രദ്ധ പോലും രണ്ട് വര്‍ഷത്തേക്ക് ഈ ചിത്രത്തില്‍ ഒതുങ്ങി” എന്നാണ് താരം ഒരു അഭിമുഖത്തിനിടെ പറയുന്നത്. സാഹോ ബാഹുബലിയുടെ അത്ര കളക്ഷന്‍ നേടുമോയെന്ന് അറിയില്ലെന്നും, ഇത് ഫാന്‍സിനെ സന്തോഷിപ്പിക്കാനുള്ള ചിത്രമാണെന്നും പ്രഭാസ് പറയുന്നു.

സുജീത്ത് സംവിധാനം ചെയ്യുന്ന സാഹോ യുവി ക്രിയേഷന്‍സാണ് നിര്‍മിക്കുന്നത്. ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ഓഗസ്റ്റ് 30-നാണ് സാഹോ പ്രദര്‍ശനത്തിനെത്തുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ മലയാളം ഡബ്ബ് പതിപ്പും അന്നേ ദിവസം തന്നെ റിലീസ് ചെയ്യും.

Latest Stories

ഖലിസ്ഥാന്‍ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാർ അറസ്റ്റില്‍, ഇന്ത്യൻ സർക്കാരുമായുള്ള ബന്ധം അന്വേഷണ പരിധിയിലെന്ന് കാനഡ

രാജസ്ഥാനും ഹൈദരാബാദും അല്ല, ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും തോൽപ്പിക്കാൻ ആഗ്രഹിക്കുന്ന ടീം അവന്മാരാണ്: ഹർഭജൻ സിംഗ്

ടി20 ലോകകപ്പ് 2024: 'ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ടീം'; വിലയിരുത്തലുമായി സൗരവ് ഗാംഗുലി

ഉഷ്ണ തരംഗം റേഷന്‍ കട സമയത്തില്‍ മാറ്റം; കന്നുകാലികളെ മേയാന്‍ വിടുന്നതിലും സമയക്രമ നിര്‍ദേശം; എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം

ഐപിഎല്‍ 2024: 'മുംബൈയുടെ പ്രകടനം ബെംഗളൂരു ട്രാഫിക്കിനേക്കാള്‍ മോശം'; പരിഹസിച്ച് മുന്‍ താരം

'തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു, ദൃശ്യം പകർത്തി'; പ്രജ്വലിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ പരാതി

ടി 20 ലോകകപ്പ്: അവനെ പോലെ കളിക്കാൻ കഴിയുന്ന ഒരു താരം ഇന്ന് ഇന്ത്യയിൽ ഇല്ല, അദ്ദേഹത്തിന്റെ മികവിൽ ഇന്ത്യ ലോകകപ്പ് ജയിക്കും: ടോം മൂഡി

ഐപിഎല്‍ 2024: 'അവന് മൂന്ന് ഓവര്‍ നല്‍കിയപ്പോള്‍ തന്നെ മുംബൈ ഇന്ത്യന്‍സ് തോറ്റു'; തുറന്നടിച്ച് ഇര്‍ഫാന്‍ പത്താന്‍

പൊലീസ് റിപ്പോർട്ട് തള്ളി തെലങ്കാന സർക്കാർ; രോഹിത് വെമുല കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടു

IPL 2024: പാളയത്തിൽ പടലപ്പിണക്കങ്ങളുടെ തെളിവ് ഇന്നലത്തെ മുംബൈ ഇന്ത്യൻസ് മത്സരത്തിൽ കണ്ടുകഴിഞ്ഞു, ഹാർദിക് സ്വയം പുറത്തിരിക്കുക എന്ന പരീക്ഷണം മാത്രമേ ഇനി ബാക്കിയുള്ളു