മൂന്ന് മാസത്തിനിടെ നാല് മരണം, ദുരൂഹസാഹചര്യത്തില്‍ 'കൊല്ലപ്പെട്ട്' പോണ്‍ നടിമാര്‍; ഒടുവില്‍ ഇരയായി സോഫിയ ലിയോണും

പോണ്‍ താരം സോഫിയാ ലിയോണ്‍ (26) അന്തരിച്ചു. അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക മുമ്പ് സോഫിയയുടെ കുടുംബത്തിന് അവരെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് സോഫിയയെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

18-ാം വയസിലാണ് സോഫിയ രതിചിത്ര മേഖലയിലേക്ക് കടന്നുവന്നത്. ഒരു മില്ല്യണ്‍ ഡോളറായിരുന്നു ( 8.24 കോടി രൂപ) അവരുടെ പ്രതിഫലം. നടിയുടെ മരണം കുടുംബം സ്ഥിരീകരിച്ചു. സംഭവം പൊലീസ് അന്വേഷിക്കുകയാണ്.

”അവളുടെ അമ്മയ്ക്കും കുടുംബത്തിനും വേണ്ടി, ഞങ്ങളുടെ പ്രിയപ്പെട്ട സോഫിയയുടെ വിയോഗവാര്‍ത്ത വളരെ ദുഃഖത്തോടെയാണ് എനിക്ക് പങ്കുവയ്ക്കേണ്ടിവരുന്നത്. സോഫിയയുടെ പെട്ടെന്നുള്ള വേര്‍പാട് അവളുടെ കുടുംബത്തെയും സുഹൃത്തുക്കളെയും തകര്‍ത്തു” – സോഫിയുടെ രണ്ടാനച്ഛന്‍ മൈക്ക് റൊമേറോ അറിയിച്ചു.

അതേസമയം കഴിഞ്ഞ കുറച്ചു മാസങ്ങളായി പോണ്‍ താരങ്ങള്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെടുന്നത് സംബന്ധിച്ച് വലിയ ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിട്ടുണ്ട്. മൂന്നു മാസത്തിനിടെ നാലാമത്തെ പോണ്‍ നടിയാണ് മരണപ്പെടുന്നത്.

ഈ വര്‍ഷം ജനുവരിയില്‍ നടിയ ജെസ്സി ജെയ്‌നിനെ കാമുകന്‍ ബ്രെറ്റ് ഹസെന്‍മുള്ളറിനൊപ്പം ഒക്ലഹോമയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പെറു നടി തൈന ഫീല്‍ഡ്‌സും ജനുവരിയില്‍ അന്തരിച്ചു. കഴിഞ്ഞ മാസമാണ് നടി കാഗ്‌നി ലിന്‍ കാര്‍ട്ടര്‍ മരണമടഞ്ഞത്.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ