മൂന്ന് ദിവസത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന തമിഴ് ചിത്രം; കോടി കിലുക്കത്തില്‍ 'പൊന്നിയിന്‍ സെല്‍വന്‍', കളക്ഷന്‍ റിപ്പോര്‍ട്ട്

റിലീസ് ചെയ്ത് മൂന്നു ദിവത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി മണിരത്‌നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍ 1’. ചിത്രം ഇരുന്നൂറ് കോടി ക്ലബ്ബില്‍ ഇടം നേടി. റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 202.87 കോടിയാണ് ചിത്രത്തിന്റെ ആഗോള കളക്ഷന്‍.

മൂന്ന് ദിവസം കൊണ്ട് ആഗോള ബോക്‌സോഫീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ തമിഴ് സിനിമകളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്താണ് പൊന്നിയിന്‍ സെല്‍വന്‍. രണ്ടാമത്തെ ചിത്രം കമല്‍ഹാസന്റെ ‘വിക്രം’ ആണ്. 125.57 കോടിയാണ് ചിത്രത്തിന്റെ കളക്ഷന്‍. മൂന്നാം സ്ഥാനത്ത് അജിത്ത് ചിത്രം ‘വലിമൈ’ ആണ്.

അതേസമയം, മികച്ച ഓപ്പണിംഗ് ആണ് സിനിമയ്ക്ക് ലഭിച്ചത്. 78.29 കോടിയായിരുന്നു സിനിമയുടെ ആദ്യ ദിന കളക്ഷന്‍. കേരളത്തിലും ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ആദ്യ ദിനത്തില്‍ 3.70 കോടി നേടിയ ചിത്രം, രണ്ടാം ദിനത്തില്‍ മൂന്ന് കോടിയിലധികം കളക്ഷന്‍ സ്വന്തമാക്കി.

ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന നോവലിനെ ആസ്പദമാക്കിയാണ് മണിരത്‌നം സിനിമ ഒരുക്കിയത്. പൊന്നിയിന്‍ സെല്‍വന്റെ രണ്ടാം ഭാഗം ഒമ്പത് മാസത്തിനുള്ളില്‍ റിലീസ് ചെയ്യുമെന്ന് മണിരത്‌നം വ്യക്തമാക്കിയിരുന്നു. 2023ല്‍ സിനിമ എത്തും.

Latest Stories

IND vs ENG: "ഇത് ക്രിക്കറ്റല്ല, സ്പോർട്സിന്റെ മാന്യതയ്ക്ക് നിരക്കാത്തത്"; പരിക്കേറ്റ പന്തിനെതിരായ ഇം​ഗ്ലണ്ടിന്റെ 'ബോഡിലൈൻ' തന്ത്രത്തിൽ പൊട്ടിത്തെറിച്ച് ഗവാസ്കർ, ഗാംഗുലിക്ക് ശക്തമായ സന്ദേശം

സ്കൂളിൽ വിദ്യാർത്ഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

IND vs ENG: വിവ് റിച്ചാർഡ്സിന്റെ റെക്കോർഡ് മറികടന്ന് പന്ത്, പക്ഷേ നിർഭാ​ഗ്യം വേട്ടയാടി

പാലക്കാട്‌ കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടം; പൊള്ളലേറ്റ രണ്ട് കുട്ടികൾ മരിച്ചു

IND vs ENG: ഡ്യൂക്ക്സ് ബോൾ വിവാദം: ഐസിസിയ്ക്ക് മുന്നിൽ രണ്ട് ആവശ്യങ്ങൾ ഉന്നയിച്ച് അനിൽ കുംബ്ലെ

'വിദ്യാഭ്യാസം കൊണ്ട് ലഭിക്കേണ്ടത് അറിവും സ്വബോധവും'; വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ച സംഭവം അതീവ ഗൗരവത്തോടെ കാണുന്നുവെന്ന് വി ശിവൻകുട്ടി

IND vs ENG: “ബോളർമാർ ചിലപ്പോൾ വിഡ്ഢികളാണ്”: വിവാദമായ പന്ത് മാറ്റത്തിൽ ഇന്ത്യൻ ബോളർമാരെ വിമർശിച്ച് മൈക്കൽ വോൺ 

അമേരിക്കയില്‍ നടക്കുന്ന 107-ാമത് ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനിലേക്ക് ഐസിഎല്‍ ഉടമ കെജി അനില്‍ കുമാറും ഉമയും; യാത്രയയപ്പ് നല്‍കി ലയണ്‍സ് ക്ലബ്ബ് ഓഫ് ഐ.സി.എല്‍ അംഗങ്ങള്‍

അദാനി മുതല്‍ അദാനി വരെ: മോദിയുടെ ഏക മുതലാളി സേവയുടെ നിയമ വഴികള്‍

സൗബിൻ തൂക്കി, മോണിക്ക പാട്ടിൽ പൂജയെ സൈഡാക്കിയെന്ന് സോഷ്യൽ മീഡിയ, ട്രെൻഡിങായി ലിറിക്കൽ വീഡിയോ