ബിലാല്‍ ലുക്കില്‍ മമ്മൂട്ടി; താരനിറവില്‍ പേളിഷ് വിവാഹ ആഘോഷം

ടെലിവിഷന്‍ അവതാരകയും നടിയുമായ പേളി മാണിയുടെയും നടന്‍ ശ്രീനിഷ് അരവിന്ദിനും കഴിഞ്ഞ ദിവസം വിവാഹിതരായി. ചൊവ്വര പള്ളിയില്‍ നടന്ന വിവാഹ ചടങ്ങുകള്‍ക്ക് ശേഷം നെടുമ്പാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചാണ് വിവാഹസല്‍ക്കാരം നടന്നത്. കടുംനീല സ്ലീവ്‌ലെസ് ഫ്രോക്കും നെറ്റ് ദുപ്പട്ടയും അണിഞ്ഞായിരുന്നു പേളി, കടുംനീല കുര്‍ത്തയും ധോത്തി പാന്റുമായിരുന്നു ശ്രീനിഷിന്റെ വേഷം.

പേളിഷിന് ആശംസയുമായി മമ്മൂട്ടി, സിദ്ധിഖ്, സണ്ണി വെയ്ന്‍, ഗോവിന്ദ് പത്മസൂര്യ തുടങ്ങിയ താരങ്ങള്‍ എത്തി. ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുന്ന തന്റെ പുതിയ ചിത്രമായ “ബിലാല്‍” ലുക്കിലായിരുന്നു മമ്മൂട്ടി. വേദിയില്‍ നിന്ന് ഫോട്ടോ എടുത്തതിന് ശേഷം പേളിയും ശ്രീനിഷും മമ്മൂട്ടിയുടെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങി. സിദ്ധിഖും മമ്മൂട്ടിയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. സണ്ണി വെയ്‌നും ഭാര്യ രഞ്ജിനിയും കൂടെയായിരുന്നു വിവാഹ വിരുന്നിലേക്കെത്തിത്. അടുത്തിടെയായിരുന്നു ഇവരുടെ വിവാഹം.

സിനിമാ താരങ്ങള്‍ക്ക് പുറമേ ബിഗ് ബോസ് റിയാലിറ്റി ഷോ താരങ്ങളായ ഷിയാസ് കരീം, ഹിമ ശങ്കര്‍, അരിസ്റ്റോ സുരേഷ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കാനെത്തിയിരുന്നു. ബിഗ് ബോസ് സെറ്റില്‍ വച്ച് പരസ്പരം പ്രണയം തുറന്നു പറഞ്ഞ ഇവര്‍ എന്നു വിവാഹിതരാകുമെന്ന് കാത്തിരിക്കുകയായിരുന്നു ആരാധകര്‍. റിയാലിറ്റി ഷോ സെറ്റിലും അതിനു ശേഷവും ഏറെ ആഘോഷിക്കപ്പെട്ട പ്രണയമായിരുന്നു ഇരുവരുടെയും.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ