പ്രൊപ്പോസ് ചെയ്തിട്ട് രണ്ടു വര്‍ഷം, ഇന്ന് അദ്ദേഹത്തിന്റെ ഒരു ഭാഗം എന്നുള്ളില്‍ വളരുന്നു; കുഞ്ഞതിഥിയെ വരവേല്‍ക്കാനൊരുങ്ങി പേളിയും ശ്രീനിഷും

താനും ശ്രീനിഷും മാതാപിതാക്കളാകാന്‍ പോവുകയാണെന്ന സന്തോഷം പങ്കുവച്ച് പേളി മാണി. ഒരു വീഡിയോ പങ്കുവച്ചാണ് ഗര്‍ഭിണിയാണെന്ന വിവരം പേളി അറിയിച്ചിരിക്കുന്നത്. “”ഞങ്ങള്‍ പ്രൊപ്പോസ് ചെയ്ത് രണ്ട് വര്‍ഷമാകുന്നു. ഇന്ന് അദ്ദേഹത്തിന്റെ ഒരു ഭാഗം എന്നുള്ളില്‍ വളരുന്നു. ഞങ്ങള്‍ നിന്നെ സ്‌നേഹിക്കുന്നു ശ്രീനിഷ്”” എന്ന് പേളി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

തങ്ങളുടെ കുഞ്ഞിന് എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനകളും വേണമെന്നും പേളി കുറിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് പേളിയും ശ്രീനിഷും വിവാഹിതരായത്. അടുത്തിടെ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചതിന്റെ ചിത്രങ്ങളും താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.

https://www.instagram.com/p/CEMf-PoHJEU/

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് അവതാരകയും നടിയുമായ പേളിയും നടന്‍ ശ്രീനിഷും തമമ്മില്‍ അടുക്കുന്നത്. ഹിന്ദു, ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു ഇരുവരുടെയും വിവാഹം. എത്ര പെട്ടെന്നാണ് ഒരു വര്‍ഷം കഴിഞ്ഞു പോയത് എന്നറിയില്ല എന്നാണ് പേളി വിവാഹ വാര്‍ഷിക ദിനത്തില്‍ പറഞ്ഞത്.

പേജിഷ് എന്ന് എഴുതിയ കേക്കാണ് ഇവര്‍ മുറിച്ചത്. ബിഗ് ബോസ് മലയാളത്തിലെ ആദ്യ സീസണിലാണ് പേളിയും ശ്രീനിഷും മത്സരാര്‍ത്ഥികളായി എത്തിയത്. ഷോയില്‍ വച്ച് പരിചയപ്പെടുകയും പ്രണയത്തിലാവുകയും ആയിരുന്നു. എന്നാല്‍ ഇത് ഷോയ്ക്ക് വേണ്ടിയുള്ള പ്രണയമാണോ എന്ന് പ്രേക്ഷകരും മത്സരാര്‍ത്ഥികളും സംശയിച്ചിരുന്നു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ