'തിരുവിതാംകൂര്‍ ദിവാനെ പോലും വരുതിക്കു കൊണ്ടു വരുവാന്‍ പോന്ന കൗശലക്കാരന്‍ കൈമള്‍'; പോസ്റ്റര്‍ പങ്കുവെച്ച് വിനയന്‍

പത്തൊന്‍പതാം നൂറ്റാണ്ട് ചിത്രത്തില്‍ പരമേശ്വര കൈമള്‍ ആയി നടന്‍ സുരേഷ് കൃഷ്ണ. ചിത്രത്തിലെ മൂന്നാമത്തെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തു വിട്ടിരിക്കുന്നത്. കരുമാടിക്കുട്ടന്‍ എന്ന തന്റെ ചിത്രത്തിലൂടെയാണ് സുരേഷ് കൃഷ്ണ സിനിമയിലേക്കു വന്നത് എന്നും വ്യക്തമാക്കിയാണ് വിനയന്‍ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.

വിനയന്റെ കുറിപ്പ്:

കൊല്ലും കൊലയും നടത്താന്‍ അവകാശമുള്ള പണിക്കശ്ശേരി തറവാട്ടിലെ പരമേശ്വരകൈമളേ അവതരിപ്പിക്കുന്നത് സുരേഷ്‌കൃഷ്ണ എന്ന മലയാളത്തിലെ അനുഗ്രഹീത നടനാണ്.. കരുമാടിക്കുട്ടന്‍ എന്ന എന്റെ ചിത്രത്തിലൂടെ തന്നെയാണ് സുരേഷ് കൃഷ്ണ സിനിമയിലേക്കു വന്നത്.. വലിയ ധനാഠ്യനും, ബുദ്ധിമാനും തിരുവിതാംകൂര്‍ ദിവാനെ പോലും വരുതിക്കു കൊണ്ടു വരുവാന്‍ പോന്ന കൗശലക്കാരനുമായ കൈമളെന്ന കഥാപാത്രത്തെ അങ്ങേയറ്റം ഭംഗിയായും മിതത്വത്തോടെയും സുരേഷ് അവതരിപ്പിച്ചിട്ടുണ്ട്…

തിരുവിതാംകൂറിലെവിടെയും ഒരു മിന്നല്‍ പിണര്‍ പോലെ തന്റെ കുതിരപ്പുറത്തു പറന്നെത്താന്‍ കഴിവുണ്ടായിരുന്ന ഒരു പടക്കുറുപ്പു കൂടി ആയിരുന്നു കൈമള്‍… തീണ്ടലും തൊടീലും നിലനിന്നിരുന്ന അക്കാലത്ത് അധസ്ഥിതര്‍ക്കു വേണ്ടി സംസാരിക്കുവാന്‍ അങ്ങ് ആറാട്ടു പുഴയില്‍ ഒരു ശബ്ദം ഉയര്‍ന്നിരിക്കുന്നു എന്നു കേട്ടറിഞ്ഞ കൈമള്‍ രോഷം കൊണ്ടു.. അത് വേലായുധച്ചേകവരാണന്നറിയുന്നതോടെ ഒരു പുതിയ പോര്‍മുഖം തുറക്കുകയായിരുന്നു..

ഒരു നൂറ്റാണ്ടിന്റെ ബൃഹുത്തായ ചരിത്രത്തിലൂടെ സഞ്ചരിക്കുമ്പോള്‍ തന്നെ അധികാരവും അംഗബലവും കൊണ്ടു ചൂതാട്ടം നടത്തിയവരുടെ അസാധാരണമായ കഥകള്‍ കൂടി ഈ ചിത്രത്തിലുണ്ട്.. പത്തൊന്‍പതാം നൂറ്റാണ്ടിലെ അറുപതോളം ചരിത്ര കഥാപാത്രങ്ങളില്‍ ഏറെ പ്രാധാന്യമുള്ളതാണ് പണിക്കശ്ശേരിപരമേശ്വര കൈമള്‍..

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി