ആര്‍പ്പുവിളികള്‍ക്ക് നടുവില്‍ ഡാന്‍സ് ചെയ്ത് പത്മപ്രിയ; 'പത്താന്‍' ഫസ്റ്റ് ഷോ കണ്ട് താരം, വീഡിയോ

‘പത്താന്‍’ സിനിമയുടെ ഫസ്റ്റ് ഷോ കാണാനെത്തിയ സന്തോഷം പങ്കുവച്ച് നടി പത്മപ്രിയ. ഡല്‍ഹിയിലെ ഏറ്റവും പഴയ തിയേറ്ററുകളിലൊന്നായ ഡിലൈറ്റ് സിനിമസിലാണ് താരം സിനിമ കാണാനെത്തിയത്. ആരാധകര്‍ ചിത്രത്തിലെ ഗാനങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യുന്നത് അടക്കമുള്ള വീഡിയോയാണ് പത്മപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

2005ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ‘രാജമാണിക്യ’ത്തിന്റെ റീലിസ് സമയത്താണ് താന്‍ ഇതിനു മുമ്പ് ഇത്രയും ആര്‍പ്പു വിളികള്‍ക്ക് മുമ്പിലിരുന്നതെന്ന് പത്മപ്രിയ പറയുന്നത്. ജനുവരി 25ന് ആണ് പത്താന്‍ തിയേറ്ററുകളില്‍ എത്തിയത്. സംഘപരിവാര്‍ എതിര്‍പ്പുകളും പൈറസിയും ഉണ്ടായിരുന്നുവെങ്കിലും ചിത്രം 50 കോടി കളക്ഷന്‍ നേടിയിരുന്നു.

പത്താനിലെ ആദ്യ ഗാനം റിലീസ് ചെയ്തതിന് പിന്നാലെയാണ് ബഹിഷ്‌കരണാഹ്വാനങ്ങളും വിവാദങ്ങളും ഉയര്‍ന്നത്. ബേശരം രംഗ് എന്ന ഗാനരംഗത്തില്‍ ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചതിനെ തുടന്നായിരുന്നു ബഹിഷ്‌കരണാഹ്വാനങ്ങള്‍ ഉയര്‍ന്നത്. 10 കട്ടുകളോടെയാണ് നിലവില്‍ ചിത്രം റിലീസിന് എത്തിയിരിക്കുന്നത്. അതില്‍ ഭൂരിഭാഗവും ഈ ഗാനരംഗത്തിലേതാണ്.

അതേസമയം, ഒരിടവേളയ്ക്ക് ശേഷം ‘ഒരു തെക്കന്‍ തല്ലു കേസ്’ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് പത്മപ്രിയ. ബിജു മേനോന്‍, റോഷന്‍ മാത്യൂ, നിമിഷ സജയന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്. ‘വണ്ടര്‍ വുമണ്‍’ ആണ് താരത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി