തലൈവരേ നീങ്കളാ.. നാന്‍ ഒരു തടവ സൊന്നാ, നൂറ് തടവ് സൊന്ന മാതിരി; 'ജയിലര്‍ 2' സെറ്റില്‍ മുഹമ്മദ് റിയാസും

തലൈവര്‍ രജനികാന്തിനൊപ്പമുള്ള ചിത്രവുമായി പൊതുമരാമത്ത് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ്. രജനികാന്തിന്റെ ഭാഷ എന്ന ചിത്രത്തിലെ ‘നാന്‍ ഒരു തടവ സൊന്നാ, നൂറ് തടവ് സൊന്ന മാതിരി’ എന്ന സൂപ്പര്‍ ഹിറ്റ് ഡയലോഗ് ആണ് മന്ത്രി ചിത്രത്തിനൊപ്പം ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. കോഴിക്കോട് ‘ജയിലര്‍ 2’വിന്റെ ചിത്രീകരണ തിരക്കുകളിലാണ് രജനി ഇപ്പോള്‍.

പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാതല യോഗത്തില്‍ പങ്കെടുക്കാനായാണ് മുഹമ്മദ് റിയാസ് കോഴിക്കോട് എത്തിയത്. അതേസമയം, പാലക്കാട് അട്ടപ്പാടിയിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ജയിലര്‍ 2വിന്റെ ഷൂട്ടിങ്ങിനായി നടന്‍ കോഴിക്കോട് എത്തിയത്.

നെല്‍സണ്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ആറ് ദിവസമാണ് താരം കോഴിക്കോട് ഉണ്ടാവുക. രാമനാട്ടുകര കടവ് റിസോര്‍ട്ടിലാണ് താമസം. 2023ല്‍ ആയിരുന്നു ‘ജയിലര്‍’ റിലീസ് ചെയ്തത്. ആഗോള ബോക്‌സ് ഓഫിസില്‍ നിന്ന് 600 കോടിയിലേറെ ചിത്രം വാരി. ചിത്രത്തിലെ വിനായകന്റെ വില്ലന്‍ വേഷവും ശ്രദ്ധേയമായിരുന്നു.

അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് സംഗീതം നിര്‍വഹിക്കുന്നത്. ജയിലറിലെ താരങ്ങള്‍ക്കൊപ്പം പുതിയ കുറച്ച് ആളുകളും ഇത്തവണ എത്തുന്നുണ്ട്. മോഹന്‍ലാല്‍, ശിവരാജ്കുമാര്‍, ജാക്കി ഷ്രോഫ് തുടങ്ങിയവരും രണ്ടാം ഭാഗത്തില്‍ അണിനിരക്കുന്നു. തെലുങ്ക് സൂപ്പര്‍താരം ബാലകൃഷ്ണയും കാമിയോ റോളിലെത്തും. സുരാജ് വെഞ്ഞാറമ്മൂട് ആകും ഇത്തവണ വില്ലനായി എത്തുക.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി