'അരിയരയ്ക്കുമ്പം പിറുപിറുത്തിട്ട്...'; മണികണ്ഠന്‍ പാടി അഭിനയിക്കുന്ന 'ഓട്ട'ത്തിലെ ഗാനം എത്തി

നവാഗതനായ സാം സംവിധാനം ചെയ്യുന്ന “ഓട്ടം” എന്ന സിനിമയ്ക്കായി നടന്‍ മണികണ്ഠന്‍ ആചാരി പാടി അഭിനയിച്ച ഗാനം പുറത്തറങ്ങി. നടന്‍ ആസിഫ് അലി തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഗാനം പുറത്ത് വിട്ടത്. കരിയറിലെ മണികണ്ഠന്റെ ആദ്യ ഗാനത്തിന് തന്നെ എല്ലാ വിധ ആശംസകളും നേരുന്നു” എന്ന കുറിപ്പോടെയാണ് ആസിഫ് ഗാനം പങ്കുവെച്ചിരിക്കുന്നത്. “ഓട്ടത്തിന്റെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും ആസിഫ് ആശംസകള്‍ നേര്‍ന്നു.

“അരിയരയ്ക്കുമ്പം പിറുപിറുത്തിട്ട് കുറുമ്പുകാട്ടണ പെണ്ണേ…” എന്ന് തുടങ്ങുന്ന ഗാനമാണ് എത്തിയിരിക്കുന്നത്. മോഹന്‍ലാലിന്റെ “ഒപ്പം” എന്ന സിനിമയ്ക്ക് സംഗീതം ഒരുക്കിയ ഫോര്‍മ്യൂസിക്‌സ് ആണ് ഓട്ടത്തിലെ ഗാനങ്ങള്‍ക്കും ഈണമിട്ടിരിക്കുന്നത്. ലാല്‍ ജോസിന്റെ റിയാലിറ്റി ഷോയായിരുന്ന നായികാ നായകനിലെ നന്ദു ആനന്ദ് റോഷന്‍ ഉല്ലാസ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

https://www.facebook.com/ActorAsifAli/posts/1911303318992809?__xts__[0]=68.ARAPuPSYNggkGVudkdifNOAOImX0JHoBWeLaOTnuV1UyuB13G_h5dAhOiiMAwt0usrc5wPJHsJMZuLuhP4Csz94BGpqCv1n1fAvrBlO2S_HNDkvPH78RipFk8tZHq4o1WGRLCC2dFFsyI-hTa8KfA4ixYEtvJBlXUExICrrXBuCVqIi5zbFsD8vvblOJn63STeMkoydGv99MrYeMJklEb9Q9Zje1Mv20Zdu2ONg6q0Je3xSwr7BUgnu9cv5V20We0j2tQkP4daOJUjtqrS3RLnttZMqWK6JhTQXecuZ3L8ItjbGsc8lJLa-ADDpDfGPN0Ch3AJ2md13q5SPUE2-K9bqsrA&__tn__=-R

അലന്‍സിയര്‍, മണികണ്ഠന്‍ ആചാരി, സുധീര്‍ കരമന, രാജേഷ് ശര്‍മ്മ, അല്‍ത്താഫ്, ചന്ദ്രദാസ്, രോഹിണി, തെസ്നിഖാന്‍ രേണു, മാധുരി, ജോളി ചിറയത്ത് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. മാര്‍ച്ച് എട്ടിന് ചിത്രം തിയേറ്ററുകളില്‍ എത്തും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ