'ആക്ഷൻ മാത്രമല്ല കല്ലുവിന് ഡാൻസും വശമുണ്ട്'; ഐറ്റം ഡാന്‍സില്‍ ഞെട്ടിച്ച് കല്യാണി പ്രിയദര്‍ശന്‍, ഏറ്റെടുത്ത് ആരാധകര്‍

ലോകയിലൂടെ മലയാളികളുടെ മനസ് കവർന്ന കല്യാണി പ്രിയദര്‍ശന്‍ നമ്മുടെ സ്വന്തം കല്ലു ഡാൻസ് കളിച്ച് ഞെട്ടിച്ചിരിക്കുകയാണ്. ആക്ഷൻ മാത്രമല്ല കല്ലുവിന് ഡാൻസും വശമുണ്ട്. ഇന്നലെയാണ് നടൻ രവി മോഹനൊപ്പം മലയാളത്തിന്റെ പ്രിയതാരം കല്യാണി പ്രിയദര്‍ശന്‍ പ്രധാനവേഷത്തിലെത്തുന്ന തമിഴ് ചിത്രം ‘ജീനി’യിലെ ആദ്യവീഡിയോ സോങ് പുറത്തിറങ്ങിയത്. രവി മോഹനൊപ്പം കല്യാണിയും കൃതി ഷെട്ടിയും ഒന്നിക്കുന്ന ഡാന്‍സ് നമ്പറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

എ ആര്‍ റഹ്‌മാന്റെ സംഗീതത്തിലുള്ള ‘അബ്ഡി അബ്ഡി’ എന്ന് പേരിട്ടിരിക്കുന്ന പാട്ടാണ് കഴിഞ്ഞദിവസം പുറത്തിറങ്ങിയത്. കല്യാണിയുടെ പാട്ടിലെ ലുക്കിനും പ്രകടനത്തിനും വലിയ കൈയടിയാണ് സാമൂഹികമാധ്യമങ്ങളില്‍ ലഭിക്കുന്നത്. കല്യാണി ഞെട്ടിച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്. കല്യാണിയുടേയും കൃതിയുടേയും ബെല്ലി ഡാന്‍സ് ആണ് പാട്ടിന്റെ പ്രത്യേകത. ആഗോളവിജയമായ ‘ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര’യ്ക്കുശേഷം കല്യാണിയുടേതായി പുറത്തിറങ്ങുന്ന ചിത്രമെന്ന നിലയില്‍ പാട്ടും വലിയ ചര്‍ച്ചയായി.

അറബിക് സ്റ്റൈലിലുള്ള പാട്ട് എഴുതിയിരിക്കുന്നത് മഷൂക് റഹ്‌മാന്‍ ആണ്. മയ്‌സ കരായും ദീപ്തി സുരേഷും ചേര്‍ന്ന് പാടിയിരിക്കുന്നു. ഫ്രീക്ക് ആണ് റാപ്പ് ആലപിച്ചിരിക്കുന്നത്. അതേസമയം അഭിനേതാവ് എന്ന നിലയില്‍ മുമ്പ് ചെയ്തിട്ടില്ലാത്ത കാര്യങ്ങള്‍ ചെയ്ത് വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഞാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. ഈ പാട്ട് അത്തരത്തില്‍ ഒന്നാണ്. സംവിധായകന്‍ ഭുവനേഷ് ഇതിനെക്കുറിച്ച് പറഞ്ഞപ്പോള്‍, ഇത്രയും കൊമേഷ്യല്‍ ആയ ഒരു ഗാനത്തെ അദ്ദേഹം എത്ര മനോഹരമായാണ് ചിത്രത്തിന്റെ കഥയുടെ ഭാഗമായി മാറ്റിയതെന്നോര്‍ത്ത് ഞാന്‍ അത്ഭുതപ്പെട്ടുപോയി. ഒരുപാട് കഠിനാധ്വാനംചെയ്ത് പുതിയൊരു കാര്യം പരീക്ഷിച്ചു. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്ന് ഞാന്‍ ശരിക്കും പ്രതീക്ഷിക്കുന്നു എന്ന് കല്യാണി കുറിച്ചു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി