ഇത്തരം അപമാനം ഒരു സ്ത്രീയും നേരിടരുത്; ഗൗരി കിഷനും പൊലീസുകാരും തമ്മില്‍ വാക്കേറ്റം, വീഡിയോ

നടി ഗൗരി കിഷനും പൊലീസുകാരും തമ്മിലുള്ള വാക്കേറ്റത്തിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഗൗരി കിഷന്‍ നായികയാകുന്ന പുതിയ ചിത്രമായ ലിറ്റില്‍ മിസ് റാവുത്തറിലെ നായകന്‍ ഷെര്‍ഷ ഷെരീഫ് ആണ് ഗൗരിയോടൊപ്പം ഉണ്ടായിരുന്നത്. ഗൗരിയും ഷെര്‍ഷയും സഞ്ചരിച്ച വാഹനത്തിന്റെ ആര്‍സി ബുക്കിന്റെ കാലാവധി തീര്‍ന്നതിനെ ചുറ്റിപ്പറ്റിയാണ് തര്‍ക്കം തുടങ്ങിയത്.

എന്നാല്‍ രാത്രി ഒരു പുരുഷനോടൊപ്പം സഞ്ചരിച്ചുവെന്ന കാരണം കൊണ്ട് തന്നെ അപമാനിക്കുന്ന പ്രവണത നല്ലതല്ലെന്നാണ് ഗൗരി കിഷന്‍ പറയുന്നത്. ”രാത്രി പതിനൊന്ന് മണിക്ക് ഒരു സ്ത്രീയുമായി പുറത്തു പോയി എന്നുകരുതി ഇത്രയ്ക്ക് ബഹുമാനമില്ലാതെയാണോ നിങ്ങള്‍ സംസാരിക്കുന്നത് എന്നെ ടാര്‍ഗറ്റ് ചെയ്ത് ഒരു തരം പുരുഷാധിപത്യ സ്വഭാവമാണ് നിങ്ങള്‍ കാണിക്കുന്നത്.

ഇത്തരം അപമാനം ഒരു സ്ത്രീയും നേരിടരുത് എന്നാണ് എന്റെ പ്രാര്‍ഥന. എനിക്ക് ഇരുപത്തിമൂന്ന് വയസ്സുണ്ട്. . എനിക്ക് നിങ്ങള്‍ ആണുങ്ങളുടെ അത്ര എന്താണെന്ന് വച്ചാല്‍ ഇല്ലായിരിക്കും. എനിക്ക് തെറ്റ് മനസ്സിലാക്കാന്‍ കുറച്ചു താമസം വന്നു അതാണ് ഈ കാര്യം ഇത്രയും വഷളായത്.

ആര്‍സി ബുക്കിന്റെ ഡേറ്റ് തീര്‍ന്നു എന്നുള്ളത് ഞങ്ങള്‍ ശ്രദ്ധിച്ചില്ല എന്നതാണ് ഞങ്ങള്‍ ചെയ്ത തെറ്റ്. ഞങ്ങള്‍ അത് അംഗീകരിക്കുന്നു. അതിന്റെ ഫൈന്‍ അടക്കാന്‍ തയാറാണ്.” ഗൗരി കിഷന്‍ പൊലീസുകാരോട് പറയുന്നു.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്