അഭ്യൂഹങ്ങൾക്ക് അവസാനം; ധനുഷും ഐശ്വര്യ രജനികാന്തും വീണ്ടും ഒന്നിക്കില്ല

നീണ്ട പതിനെട്ട് വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2022 ജനുവരിയിലാണ് തെന്നിന്ത്യൻ സൂപ്പർ താരം ധനുഷും രജനീകാന്തിന്റെ മകളുമായ ഐശ്വര്യ രജനികാന്തും വിവാഹബന്ധം വേർപിരിയുന്നത്.  പിരിഞ്ഞതിന് ശേഷം ധനുഷും ഐശ്വര്യ രജനികാന്തും വീണ്ടുമൊന്നിക്കുന്നു എന്ന തരത്തിൽ ഒരുപാട് വാർത്തകൾ ഈയടുത്ത് പ്രചരിച്ചിരുന്നു. സൂപ്പർ സ്റ്റാർ രജനികാന്ത് ആണ് രണ്ടുപേരെയും ഒന്നിപ്പിക്കാൻ ചർച്ചകൾ നടത്തുന്നത് എന്ന തരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു.

ഇപ്പോഴിതാ അത്തരം അഭ്യൂഹങ്ങൾക്ക് ഒരു അവസാനമായിരിക്കുകയാണ്. ധനുഷും ഐശ്വര്യയും വീണ്ടും ഒന്നിക്കില്ലെന്നാണ് നാഷണൽ മീഡിയകൾ റിപ്പോർട്ട് ചെയ്യുന്നത്. രണ്ടുപേർക്കും മറ്റൊരു വിവാഹം കഴിക്കാൻ താൽപര്യം തോന്നുന്നത് വരെ ഡിവോഴ്സ് ഫയൽ ചെയ്യില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

അതുവരെ രണ്ട് മക്കളെയും മാറി മാറി നോക്കാനാണ് ഇരുവരുടെയും തീരുമാനം. ഒരുമിച്ച് താമസിക്കുന്നില്ലെങ്കിലും പരസ്പര ബഹുമാനത്തോടെയാണ് അവരിപ്പോൾ മുന്നോട്ട് പോയികൊണ്ടിരിക്കുന്നത്. മക്കളുടെ ജീവിതത്തിൽ ഒരു ശൂന്യത ഇല്ലാതെയിരിക്കാൻ രണ്ടുപേരും പരമാവധി ശ്രമിക്കുന്നുണ്ട്. യാത്ര, ലിംഗ എന്നീ രണ്ടുമക്കളാണ് ധനുഷിനും ഐശ്വര്യയ്ക്കും ഉള്ളത്.

ഡിസംബറിൽ റിലീസിന് തയ്യാറാവുന്ന ‘ക്യാപ്റ്റൻ മില്ലർ’ ആണ് ധനുഷിന്റെ ഏറ്റവും പുതിയ ചിത്രം. ‘പാ പാണ്ടി’ക്ക് ശേഷം ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധനുഷ് തന്നെയാണ് പ്രധാന വേഷത്തിലെത്തുന്നത്. ധനുഷിന്റെ കരിയറിലെ അൻപതാമത്തെ ചിത്രം കൂടിയായിരിക്കും ‘ഡി 50’ എന്ന് ടാഗ് ലൈൻ കൊടുത്തിരിക്കുന്ന ചിത്രം.
അതേസമയം പുതിയ ചിത്രമായ ‘ലാൽ സലാ’മിന്റെ പോസ്റ്റ് പ്രൊഡക്ഷൻ തിരക്കുകളിലാണ് ഐശ്വര്യ . വിഷ്ണു വിശാലാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. രജനികാന്ത് അതിഥി താരമായും ചിത്രത്തിൽ വരുന്നുണ്ട്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്