'നായാട്ടുകാരുടെ കഥയല്ല, വേട്ടയാടപ്പെട്ട ഇരകളുടെ കഥ'; നായാട്ട് പ്രേക്ഷക പ്രതികരണം

കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന “നായാട്ട്” ചിത്രത്തിന് ഗംഭീര പ്രതികരണങ്ങള്‍. ആദ്യപകുതി ഗംഭീരം, രണ്ടാം പകുതി അതിഗംഭീരം എന്നാണ് ചിത്രത്തിന് ലഭിക്കുന്ന ആദ്യ പ്രതികരണങ്ങള്‍. കുഞ്ചാക്കോ ബോബന്റെ കരിയറിലെ തന്നെ മികച്ച പടം എന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

നായാട്ടുകാരുടെ കഥയല്ല, വേട്ടയാടപ്പെടുന്ന ഇരകളുടെ കഥയാണ്, സംവിധാനം, തിരക്കഥ, പെര്‍ഫോമന്‍സ് എല്ലാം കിടിലന്‍. റിയലിസ്റ്റിക് മേക്കിംഗ് കൊണ്ടു സാമൂഹിക രാഷ്ട്രീയ കാഴ്ചപ്പാടില്‍ ഒരു പൊലീസ് സ്റ്റേഷന്‍ അവിടെ ഉള്ള പൊലീസുകാരില്‍ കൂടി കഥ പറഞ്ഞ് ഒരുപാട് എന്‍ഗേജിംഗ് കഥാസന്ദര്‍ഭം, ആദ്യപകുതി മനോഹരം. രണ്ടാംപകുതി അതിമനോഹരം.

ജോജുവിന്റെയും നിമിഷയുടെയും കുഞ്ചാക്കോ ബോബന്റെയും ഗംഭീര പെര്‍ഫോമന്‍സ് എന്നാണ് പ്രേക്ഷകര്‍ ഒരു പോലെ പറയുന്നത്. ഷൈജു ഖാലിദിന്റെ ക്യാമറയും ശ്യാം പുഷ്‌ക്കരന്റെ തിരക്കഥയും പ്രേക്ഷകരെ സ്വാധീനിച്ചിട്ടുണ്ട്. പ്രവീണ്‍ മൈക്കിള്‍, മണിയന്‍, സുനിത എന്നീ കഥാപാത്രങ്ങളെയാണ് കുഞ്ചാക്കോ ബോബനും, ജോജുവും, നിമിഷയും അവതരിപ്പിച്ചത്.

ചാര്‍ലിക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രമാണ് നായാട്ട്. സമകാലിക കേരളത്തെയാണ് സിനിമ പശ്ചാത്തലമാക്കിയിരിക്കുന്നത്. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെയും, ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ച്ചര്‍ കമ്പനിയുടെയും ബാനറില്‍ രഞ്ജിത്തും, പി എം ശശിധരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ