പ്രേമലു ഒ.ടി.ടിയില്‍ കണ്ട് നയന്‍താര; ചര്‍ച്ചയായി പ്രതികരണം

‘പ്രേമലു’ കണ്ട് പ്രശംസകളുമായി നയന്‍താരയും. ചിത്രത്തിലെ ഒരു ഫോട്ടോ പങ്കുവച്ച് നയന്‍താര ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘നല്ല സിനിമകള്‍ എന്നെ സന്തോഷിപ്പിക്കുന്നു’ എന്നാണ് നയന്‍താര സ്‌റ്റോറിയില്‍ കുറിച്ചിരിക്കുന്നത്. ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ച ശേഷമാണ് നയന്‍താര സിനിമ കണ്ടിരിക്കുന്നത്.

ഫെബ്രുവരി 9ന് തിയേറ്ററിലെത്തിയ ചിത്രം ഏപ്രില്‍ 12ന് ആണ് ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. ഓപ്പണിംഗ് ദിനത്തില്‍ 90 ലക്ഷം രൂപയാണ് ചിത്രം നേടിയത് എങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കോടികള്‍ നേടിയ ചിത്രമാണ് പ്രേമലു. ചിത്രം കേരളത്തിന് പുറത്ത് തെലുങ്കിലും തമിഴിലും വരെ ഹിറ്റായി മാറിയിരുന്നു.

3 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം 136 കോടി രൂപയാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്നും നേടിയത്. ചിത്രം കേരളത്തില്‍ നിന്നും മാത്രം നേടിയത് 62.75 കോടി രൂപയാണ്. ആന്ധ്ര, തെലങ്കാന 13.85 കോടി രൂപയാണ് നേടിയത്.

തമിഴ്നാട്ടില്‍ നിന്നും 10.43 കോടിയും, കര്‍ണാടകയില്‍ നിന്നും 5.52 കോടി രൂപയും കൂടാതെ ബാക്കിയുള്ള സംസ്ഥാനങ്ങളില്‍ നിന്നും 1.1 കോടി രൂപയുമാണ് ചിത്രത്തിന് ലഭിച്ചത്. ജിസിസി രാജ്യങ്ങളില്‍ നിന്നും നല്ല തുക ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. മമിത ബൈജുവും നസ്ലെനും ഒന്നിച്ച ചിത്രം ഗിരീഷ് എ.ഡിയാണ് സംവിധാനം ചെയ്തത്.

ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ