സീരിയല്‍ കില്ലറെ വേട്ടയാടി അന്ധയായ നായിക; നയന്‍താരയുടെ ആക്ഷന്‍ ത്രില്ലര്‍, 'നെട്രികണ്‍' ടീസര്‍

നയന്‍താര നായികയാവുന്ന ആക്ഷന്‍ ക്രൈം ത്രില്ലര്‍ “നേട്രികണ്‍” ചിത്രത്തിന്റെ ടീസര്‍ പുറത്ത്. താരത്തിന്റെ ജന്‍മദിനത്തിലാണ് ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. നയന്‍താരയുടെ 65ാം ചിത്രമാണ് നേട്രികണ്‍. സീരിയല്‍ കില്ലറെ വേട്ടയാടുന്ന അന്ധയായ വ്യക്തി ആയാണ് നയന്‍താര ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്.

മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജ്മല്‍ അമീര്‍ ആണ് വില്ലന്‍ ആയെത്തുന്നത്. മണികണ്ഠന്‍, ശരണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. സംവിധായകനും നയന്‍താരയുടെ കാമുകനുമായ വിഗ്‌നേശ് ശിവന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

നേരത്തെ പുറത്തെത്തിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. കൈയ്യില്‍ ആയുധമേന്തി, മുഖം മുറിഞ്ഞ് രക്തം ഒലിക്കുന്ന രീതിയിലാണ് നയന്‍താര പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്. കൊറിയന്‍ ചിത്രം ബ്ലൈന്‍ഡിന്റെ റീമേക്ക് ആണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അപകടത്തില്‍ കാഴ്ച നഷ്ടപ്പെടുന്ന സമര്‍ഥയായ പൊലീസ് ഉദ്യോഗസ്ഥയുടെ കഥയാണ് ബ്ലൈന്‍ഡ് പറയുന്നത്. രജനീകാന്ത് നായകനായി 1981ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമായിരുന്നു “നെട്രികണ്‍”. ഈ പേര് രജനിയുടെ അനുമതിയോടെയാണ് സിനിമയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...