തുടര്‍ച്ചയായി പരാജയങ്ങള്‍, താരമൂല്യം ഇടിയുന്നു! രണ്ട് സിനിമകളില്‍ നിന്നും നയന്‍താര പുറത്ത്?

തുടരെ തുടരെ സിനിമകള്‍ പരാജയപ്പെടുന്നതിനാല്‍ ലേഡി സൂപ്പര്‍ സ്റ്റാറിനും സിനിമകള്‍ നഷ്ടമാകുന്നു. രണ്ട് സിനിമകളില്‍ നിന്നും താരത്തെ പുറത്താക്കി എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സിനിമകള്‍ പരാജയപ്പെടുന്നത് താരമൂല്യത്തിന് ഭീഷണി ആകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

‘മൂക്കുത്തി അമ്മന്‍’, ‘നെട്രിക്കണ്‍’, ‘ഒ2’, ‘ഗോള്‍ഡ്’, ‘കണക്ട്’ തുടങ്ങി നയന്‍താര കഴിഞ്ഞ വര്‍ഷങ്ങളിലായി അഭിനയിച്ച ഭൂരിഭാഗം സിനിമകളും പരാജയപ്പെട്ടിരുന്നു. ഇതോടെ നടിയുടെ താരമൂല്യം ഇടിയുകയാണെന്നും അതിനെ തുടര്‍ന്ന് രണ്ട് സിനിമകളില്‍ നിന്നും നടിയെ പുറത്താക്കി എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

തമിഴത്തെ ഒരു പ്രമുഖ പ്രൊഡക്ഷന്‍ ഹൗസ് ആണ് നടിയെ വച്ച് ചെയ്യാനിരുന്ന രണ്ട് സിനിമകളില്‍ നിന്നും നയന്‍താരയെ മാറ്റിയത് എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റിപ്പോര്‍ട്ട് പ്രകാരം 2021ല്‍ ആണത്രേ നയന്‍താര ഈ പ്രൊഡക്ഷന്‍ ഹൗസിന്റെ രണ്ട് സിനിമകള്‍ ചെയ്യാമെന്നേറ്റത്.

ഒരു സിനിമയ്ക്ക് പത്ത് കോടിയെന്ന നിലയില്‍ പ്രതിഫല കാര്യത്തിലും ധാരണയിലെത്തിയിരുന്നു. എന്നാല്‍ രണ്ട് വര്‍ഷമായിട്ടും നടി കോള്‍ഷീറ്റ് തരാത്തതിനാല്‍ നിര്‍മ്മാതാവ് നടിയെ സിനിമകളില്‍ നിന്ന് മാറ്റാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിനെ കുറിച്ച് ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ല.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി