തൈപ്പൂയ ആഘോഷങ്ങളില്‍ ഒറ്റയ്ക്ക് പങ്കെടുത്ത് ഭര്‍ത്താവ്, നവ്യ വിദേശത്ത്; താരം വിവാഹമോചനത്തിലേക്കോ? ചര്‍ച്ചയാകുന്നു

നടി നവ്യ നായരുടെ വിവാഹജീവിതം ചര്‍ച്ചയാകുന്നു. നവ്യ നായരും ഭര്‍ത്താവ് സന്തോഷ് മേനോനും വേര്‍പിരിയാന്‍ ഒരുങ്ങുന്നുവെന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. നവ്യയുടെ പോസ്റ്റുകളില്‍ നിന്നും ഭര്‍ത്താവ് അപ്രത്യക്ഷമായതോടെയാണ് ഈ അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ ആരംഭിച്ചത്. മകന്‍ സായ് കൃഷ്ണയുടെ ജന്മദിനം പോലും നവ്യ ആഘോഷമാക്കിയിട്ടില്ല.

ഇതിനിടെ നവ്യ കൂടെയില്ലാതെയുള്ള സന്തോഷ് മേനോന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പെരുന്ന അമ്പലത്തില്‍ നടന്ന തൈപ്പൂയ ആഘോഷത്തില്‍ സന്തോഷ് മേനോന്‍ സഹോദരിക്കൊപ്പം പങ്കെടുത്ത ചില ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. ഈ ഉത്സവത്തില്‍ നവ്യ നായരെയോ മകനെയോ കാണാന്‍ ഇല്ല. ഇതാണ് ചര്‍ച്ചയാകുന്നത്.

ഭര്‍ത്താവ് സന്തോഷ് തൈപ്പൂയ ആഘോഷങ്ങളില്‍ പങ്കെടുത്തപ്പോള്‍ നവ്യ ദുബായ് സന്ദര്‍ശനത്തില്‍ ആയിരുന്നുവെന്നാണ് നടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിന്നുള്ള സൂചന. മുംബൈയില്‍ ബിസിനസ് നടത്തുകയാണ് സന്തോഷ് മേനോന്‍. നവ്യയുടെ നൃത്തവിദ്യാലയമായ മാതംഗിയുടെ തുടക്കത്തിലാണ് സന്തോഷ് മേനോന്‍ നടിക്കൊപ്പം പ്രത്യക്ഷപ്പെട്ടത്.

പിന്നീട് മകന്റെ മുമ്പത്തെ വര്‍ഷമുള്ള പിറന്നാള്‍ ആഘോഷത്തിലും സന്തോഷ് മേനോന്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് നടന്ന ചടങ്ങുകളിലൊന്നും നവ്യക്കൊപ്പം സന്തോഷ് പങ്കെടുത്തിരുന്നില്ല. വിവാഹ ശേഷം കുറച്ച് വര്‍ഷങ്ങള്‍ നവ്യ മുംബൈയില്‍ ജീവിച്ചുവെങ്കിലും, പിന്നീട് മകനുമായി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. സന്തോഷ് മേനോന്‍ എവിടെ എന്ന് ചോദിച്ച് ഉയരുന്ന കമന്റുകള്‍ക്കൊന്നും നവ്യ മറുപടി നല്‍കാറില്ല.

Latest Stories

ഓസ്‌ട്രേലിയയുമായുള്ള തോൽവിക്ക് ശേഷം ഗംഭീർ നടത്തിയ തന്ത്രപരമായ മാറ്റം; ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മാസ്മരിക പ്രകടനത്തിന് പിന്നിലെ രഹസ്യം

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം