'ധാരളം ചീസ് ഒക്കെയിട്ട് അവന് ഏറ്റവും പ്രിയപ്പെട്ട പാസ്ത ഉണ്ടാക്കി കൊടുത്തു'; ചില്ലു ജനാലയ്ക്ക് ഇപ്പുറം നിന്ന് മകനെ പരിപാലിച്ച് സുഹാസിനി

സംവിധായകന്‍ മണിരത്നത്തിന്റേയും നടി സുഹാസിനിയുടേയും മകനായ നന്ദന്‍ ഐസൊലേഷനില്‍ കഴിയുകയാണ്. ഇപ്പോഴിതാ മകന്റെ ക്വാറന്റൈന്‍ ദിനങ്ങള്‍ അവസാനിക്കുകയാണെന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് സുഹാസിനി. നന്ദന്‍ ഇപ്പോള്‍ ഏറെ സന്തോഷത്തിലാണെന്നും അന്റെ സമ്പര്‍ക്കവിലക്കിന്റെ കാലം അവസാനിക്കാറായെന്നും സുഹാസിനി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

“നന്ദന്‍ ഇപ്പോള്‍ ഏറെ സന്തോഷത്തിലാണ്. സ്വാദിഷ്ടമായ ഉച്ചഭക്ഷണം കഴിക്കുകയാണ്. ധാരളം ചീസ് ഒക്കെയിട്ട് അവന് ഏറ്റവും പ്രിയപ്പെട്ട പാസ്ത ഉണ്ടാക്കി കൊടുത്തു. നന്ദന്റെ സമ്പര്‍ക്കവിലക്കിന്റെ കാലം അവസാനിക്കാറായി.. ക്വാറന്റൈനിലും അവന്‍ തനിച്ചല്ല, കൂട്ടിന് അവന്റെ പുസ്തകങ്ങളും പ്രിയപ്പെട്ട നായക്കുട്ടി ഷെല്ലിയുമുണ്ട്.” കഴിയുന്ന മുറിയുടെ പുറത്ത് നിന്ന് ചില്ലിലൂടെ പകര്‍ത്തിയ ഒരു ചിത്രം പങ്കുവെച്ച് സുഹാസിനി കുറിച്ചു.

https://www.instagram.com/p/B-SDcHuD1Hq/?utm_source=ig_web_copy_link

മാര്‍ച്ച് 18 ന് ലണ്ടനില്‍ നിന്നും മടങ്ങിയെത്തിയ നന്ദന്‍ സ്വയം ഐസൊലേഷനില്‍ പ്രവേശിക്കുകയായിരുന്നു. മകന് പ്രത്യേകിച്ച് രോഗലക്ഷണങ്ങളൊന്നും തന്നെ ഇല്ലെന്നും എന്നാല്‍ സര്‍ക്കാരിന്റേയും ആരോഗ്യ പ്രവര്‍ത്തകരുടേയും നിര്‍ദേശങ്ങള്‍ പാലിക്കുകയാണ് തങ്ങളെന്നും സുഹാസിനി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.

Latest Stories

ഇന്ത്യ ടി20 ലോകകപ്പ് ടീം പ്രഖ്യാപനം: നിര്‍ണായക വിവരം പുറത്ത്, സ്‌ക്വാഡ് ഇങ്ങനെ

'അവന് ടീം ഇന്ത്യയില്‍ എംഎസ് ധോണിയുടെ സ്ഥാനം ഏറ്റെടുക്കാന്‍ കഴിയും'; 26 കാരനായ ബാറ്ററുടെ വിജയകരമായ കരിയര്‍ പ്രവചിച്ച് സിദ്ദു

രണ്ടാം ഘട്ടവും സംഘർഷങ്ങൾ; മണിപ്പൂരിലെ ആറ് ബൂത്തുകളിൽ റീപോളിങ് ആരംഭിച്ചു

ടി20 ലോകകപ്പ് 2024: സഞ്ജു വേണമെന്നു സെലക്ടര്‍മാര്‍, വേണ്ടെന്നു ടീം മാനേജ്മെന്റ്, കാരണം ഇത്

സിദ്ധാർത്ഥന്റെ മരണം: ഏത് ഉപാധിയും അനുസരിക്കാം, ജാമ്യാപേക്ഷയുമായി പ്രതികൾ ഹൈക്കോടതിയിൽ, ഇന്ന് പരിഗണിക്കും

ഇപിക്കെതിരെ മാധ്യമങ്ങളില്‍ ആസൂത്രിത നീക്കങ്ങള്‍ നടന്നു; ഇനി നിയമപരമായി കൈകാര്യം ചെയ്യും; ലോഹ്യം പറയരുതെന്ന് പറയുന്നത് ശരിയായ രാഷ്ട്രീയസംസ്‌കാരമല്ലെന്ന് സിപിഎം

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അന്തിമ കണക്കുകള്‍ പുറത്തുവിട്ടു; കേരളത്തില്‍ രേഖപ്പെടുത്തിയത് 71.27 % പോളിങ്; ഏറ്റവും കൂടുതല്‍ വടകരയില്‍, കുറവ് പത്തനംതിട്ടയില്‍

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം