എടുത്താല്‍ പൊങ്ങുമോ? 64-ാം വയസില്‍ സൂപ്പര്‍ ഹീറോ ആകാന്‍ ഒരുങ്ങി ബാലയ്യ; അപ്‌ഡേറ്റുമായി മലയാളി സംഗീതസംവിധായകന്‍

തെലുങ്ക് സൂപ്പര്‍ താരം നന്ദമൂരി ബാലകൃഷ്ണ സൂപ്പര്‍ ഹീറോ ആകാന്‍ ഒരുങ്ങുന്നു. തന്റെ 109-ാം ചിത്രത്തിലാണ് ബാലയ്യ സൂപ്പര്‍ ഹീറോ റോളില്‍ എത്താനൊരുങ്ങുന്നത്. സംഗീതസംവിധായകന്‍ ജേക്‌സ് ബിജോയ് ആണ് ഇതിനെ കുറിച്ചുള്ള അപ്‌ഡേറ്റ് പുറത്തുവിട്ടത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്‌സ് ബിജോയ് ആണ്.

‘മാസ് സൂപ്പര്‍ ഹീറോ ഓണ്‍ ദ വേ’ എന്നാണ് ചിത്രത്തിനെ കുറിച്ച് ജേക്സ് എക്‌സില്‍ കുറിച്ചത്. ബോബി കൊല്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് അടുത്ത ദിവസം പുറത്തുവിടും. ‘ഡാക്കു മഹാരാജ്’ എന്നായിരിക്കും ചിത്രത്തിന്റെ പേര് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് ഔദ്യോഗിക റിപ്പോര്‍ട്ടുകളല്ല.

നിലവില്‍ എന്‍ബികെ 109 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ബോബി ഡിയോള്‍ ആണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. ചാന്ദിനി ചൗധരി, ഗൗതം വാസുദേവ് മേനോന്‍, രവി കിഷന്‍, ജഗപതി ബാബു, ഷൈന്‍ ടോം ചാക്കോ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

നിധി അഗര്‍വാള്‍ ആണ് ചിത്രത്തിലെ നായിക. നവംബര്‍ ആദ്യ വാരത്തോടെ ചിത്രീകരണം പൂര്‍ത്തിയാക്കുന്ന ചിത്രം 2025 ജനുവരി 12ന് സംക്രാന്തി ദിനത്തില്‍ റിലീസ് ചെയ്യാനാണ് പദ്ധതി. അതേസമയം, 64-ാം വയസില്‍ ബാലയ്യ സൂപ്പര്‍ ഹീറോ ആകുന്നതിനെ പരിഹസിച്ചു കൊണ്ടുള്ള പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി