'ബ്രിട്ടോളി ലിമിറ്റഡ്', 'ലോക'യിലെ മുകേഷ് റഫറന്‍സ്; ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളില്‍ ആധിപത്യം സ്ഥാപിച്ച് തിയേറ്ററുകളെ ഇളക്കി മറിച്ച ‘ലോക’ ഒടിടിയില്‍ സ്ട്രീമിങ് ആരംഭിച്ചതോടെ റെഫറന്‍സുകള്‍ ചര്‍ച്ചയാക്കുകയാണ് പ്രേക്ഷകര്‍. ലോകയിലെ മുകേഷ് റെഫറന്‍സ് കണ്ടുപിടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍. ‘ബ്രിട്ടോളി ലിമിറ്റഡ്’ എന്ന ക്യാപ്ഷനോടെ പങ്കുവച്ച വീഡിയോ ശ്രദ്ധ ചര്‍ച്ചയാവുകയാണ്.

ചിത്രത്തില്‍ നസ്‌ലിന്റെ കഥാപാത്രത്തിന്റെ അച്ഛന്‍ ഒരു സീനില്‍ ഫോണിലൂടെ ഏത് കമ്പനിയുടെ ഇന്റര്‍വ്യൂ ആണെന്ന് ചോദിക്കുമ്പോള്‍ നസ്‌ലിന്‍ ബ്രിട്ടോളി ലിമിറ്റഡ് എന്ന് പറയുന്നുണ്ട്. ഇത് 1995ല്‍ പുറത്തിറങ്ങിയ മുകേഷ് ചിത്രമായ ‘ശിപായി ലഹള’യുടെ റഫറന്‍സ് ആണെന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

ചിത്രത്തില്‍ ബ്രിട്ടോളി ലിമിറ്റഡ് എന്ന കമ്പനിയിലെ പ്യൂണ്‍ ആണ് മുകേഷിന്റെ കഥാപാത്രമായ രാജേന്ദ്രന്‍. നാട്ടിലെ എല്ലാവരും മുകേഷിനെ കളിയാക്കി വിളിക്കുന്ന പേരാണ് ബ്രിട്ടോളി. ഇതുമായി ബന്ധപ്പെടുത്തി നിരവധി നര്‍മരംഗങ്ങള്‍ സിനിമയിലുണ്ട്. വിനയന്‍ സംവിധാനം ചെയ്ത ചിത്രമാണ് ശിപായി ലഹള.

മലയാളത്തിലെ ഏറ്റവും അധികം കളക്ഷന്‍ നേടിയ ചിത്രമാണ് ലോക. 300 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ കമ്പനി നിര്‍മ്മിച്ച ഈ ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍, നസ്‌ലിന്‍, സാന്‍ഡി, അരുണ്‍ കുര്യന്‍, ചന്ദു സലിംകുമാര്‍, നിഷാന്ത് സാഗര്‍, രഘുനാഥ് പാലേരി, വിജയരാഘവന്‍, നിത്യശ്രി, ശരത് സഭ എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി